ലണ്ടൻ ഹിന്ദുഐക്യവേദിയുടെ  വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 19 ന് – UKMALAYALEE

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ  വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 19 ന്

Friday 5 October 2018 2:24 AM UTC

ലണ്ടൻ Oct 5: കേരളത്തിനൊരു കൈത്താങ്ങുമായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തിയ  ചാരിറ്റി ഇവൻറ്  വളരെ  വിപുലമായ  ചടങ്ങുകളോടെ   ഈ  കഴിഞ്ഞ ദിവസം നടത്തപ്പെട്ടു.

കേരളത്തിലെ പ്രളയബാധയിൽ  നമ്മുടെ നാടിനൊപ്പം നിന്ന  ബഹുമാനപെട്ട മുൻ കളക്ടർ കൂടിയായ ശ്രീ രാജമാണിക്യം IAS മുഖ്യ  അതിഥിയായി  എത്തിയതും ചടങ്ങുകൾക്കു  മാറ്റുകൂട്ടി L.H.A ഭജന സമതിയുടെ പ്രേത്യേക ഭജനയും, സർവൈശ്വര്യപൂജയും നടന്നു.

പിന്നെ  നമ്മുടെ നാടിനെ ബാധിച്ച പ്രളയബാധയിൽ നാടിനൊപ്പം നിന്ന നമ്മുടെ സ്വന്തം കളക്ടർ  ശ്രീ രാജമാണിക്യം അദ്ദേഹത്തെ ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ ശ്രീ തെക്കുംമുറി ഹരിദാസ്  പൊന്നാടഅണിയിച്ചു ആദരിക്കുകയുണ്ടായി.

ഈ കഴിഞ്ഞ കുറെ കാലങ്ങളായി യു കെ യിലെ വിവിധ ഹിന്ദു  സംഘടനകൾക്കു  നൽകിവരുന്ന സഹായ സഹകരണങ്ങൾക്കായി ശ്രീ സദാ ദിവാകരൻ (ഹേവാട്സ് ഹീത്ത് ) അദ്ദേഹത്തെ വേദിയിൽ വെച്ച്

ബഹുമാനപെട്ട മുൻ കളക്ടർ ശ്രീ രാജമാണിക്യം വേദിയിൽ വെച്ചു ആദരിക്കുകയുണ്ടായി.

  തുടർന്ന്  ഗുരുവായൂരപ്പ സന്നിധിയിൽ  ഗാനാർച്ചനയുമായി  ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരന്മാരായ ശ്രീ സുധീഷ്   സദാനന്ദൻ, ശ്രീ സുരേന്ദ്രൻ എന്നിവർ ചേർന്നു നടത്തിയ ഗാനാർച്ചന വളരെ  ഹൃദ്യമായിരുന്നു.

തുടർന്നു ദീപാരാധനയും ഓണസദ്യയും നടന്നു ഓണസദ്യയിലൂടെ സമാഹരിച്ച തുക പ്രളയബാധിച്ചവർക്കായി നല്കും ഗുരുവായൂരപ്പന്റെ സാന്നിധ്യം നിറഞ്ഞു  നിന്ന ഈ പരുപാടിയിൽ പങ്കെടുത്ത എല്ലാ നല്ലവരായ ആളുകൾക്കും ഭഗവത് നാമത്തിൽ നന്ദി രേഖപെടുത്തുന്നതായി സംഘാടകർ അറിയിച്ചു.

ഈ വർഷത്തെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങൾ ഒക്ടോബർ 19 തീയ്യതി രാവിലെ 9 മണി മുതൽ 11 മണി വരെ ത്രോൺട്രോൺ ഹീത്ത് മുരുകൻ ക്ഷേത്രത്തിൽ വെച്ച് എല്ലാ വർഷത്തെയും പോലെ വിപുലമായ  ചടങ്ങുകളോടെ നടത്തപെടുന്നതാണ് കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ളവർ  മുൻകൂട്ടി പേരുവിവരങ്ങൾ നൽകാവുന്നതാണ് ……………

കൂടുതൽ വിവരങ്ങൾക്കു…

Suresh Babu: 07828137478,

Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email:info@londonhinduaikyavedi.org

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM