ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ചാരിറ്റി ഇവൻറ് ക്രോയിഡോണിൽ ഈ മാസം 29 ന്
Wednesday 12 September 2018 2:18 AM UTC

ലണ്ടൻ Sept 12:ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം പ്രളയബാധിതരെ സഹായിക്കുന്നതിനായൊരു കൈത്താങ്ങായി ക്രോയ്ഡോണിലെ വെസ്റ്റ് ത്രോൺട്രോൺ കമ്മ്യൂണിറ്റി സെൻറ്ററിൽ വെച്ചു നടത്തും.
പൂർണമായും ആഘോഷപരിപാടികൾ മാറ്റിവെച്ചു പ്രേത്യേക ഭജന, നാടിൻറെ ഐശ്വര്യത്തിനും നന്മക്കും വേണ്ടി ശ്രീ മുരളി അയ്യരുടെ നേതൃത്വത്തിൽ നടക്കുന്ന സർവൈശ്വര്യപൂജ, പതിവുപോലെ ദീപാരാധനയും ഉണ്ടായിരിക്കും , അതോടൊപ്പം പ്രളയബാധിതരെ സഹായിക്കുന്നതിനായി ധനസമാഹരണാർത്ഥം നടത്തുന്ന ഓണസദ്യയും ആയിട്ടാണ് ഈ മാസത്തെ സത്സംഗം നടത്തപ്പെടുന്നത്.
ഓണസദ്യയിൽ നിന്നും സമാഹരിക്കുന്ന തുക നാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി നല്കുന്നതിലൂടെ നമ്മുടെ നാടിനെ ഒരുകൈത്താങ്ങുമായി ലണ്ടൻ ഹിന്ദു ഐക്യവേദി എത്തുകയാണ് .
ഈ പരിപാടിയുടെ വിജയത്തിലേക്കായി എല്ലാ യു കെ മലയാളികളെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദുഐക്യവേദി ചെയർമാൻ ശ്രീ തെക്കുംമുറി ഹരിദാസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി
Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar: 07515918523,
Geetha Hari: 07789776536,
Diana Anilkumar: 07414553601
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
Hindu Aikyavedi Facebook Page
https://www.facebook.com/londonhinduaikyavedi.org /info@londonhinduaikyavedi.org
Post navigation
CLICK TO FOLLOW UKMALAYALEE.COM