ലണ്ടൻ മലയാള സാഹിത്യവേദിയുടെ “പുരസ്‌കാരസന്ധ്യ 2020”,  ഫെബ്രുവരി 29 ന് കോട്ടയത്ത് – UKMALAYALEE
foto

ലണ്ടൻ മലയാള സാഹിത്യവേദിയുടെ “പുരസ്‌കാരസന്ധ്യ 2020”,  ഫെബ്രുവരി 29 ന് കോട്ടയത്ത്

Friday 28 February 2020 5:03 AM UTC

സുലൈമാൻ ( പി. ആർ. ഒ, ലണ്ടൻ മലയാള സാഹിത്യവേദി )

ലണ്ടൻ Feb 28: ലണ്ടൻ  മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ  ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന “പുരസ്കാരസന്ധ്യ 2020” ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 4 ന്  കോട്ടയത്ത്   ഹോട്ടൽ അർകാഡിയയിൽ വച്ച് നടത്തപ്പെടുന്നു.

ചടങ്ങിൽ മലയാള കല സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്‌കാരം നൽകി ആദരിക്കുന്നു.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി  നന്തികാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനവും പുരസ്‌കാര സമർപ്പണവും നടത്തും.

ലണ്ടൻ മലയാള സാഹിത്യവേദി  കോർഡിനേറ്ററും  പത്താം വാർഷീകാഘോഷങ്ങളുടെ പ്രോഗ്രാം കോർഡിനേറ്ററും ആയ ശ്രീ. സി. എ. ജോസഫ്  സ്വാഗതവും പുരസ്‌കാര സന്ധ്യയുടെ കോർഡിനേറ്ററും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ്‌ ഫിലിപ്പ്  നന്തികാട്ട് നന്ദിപ്രകാശനവും ചെയ്യും.

പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ശ്രീ. ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം  നടത്തുന്ന ചടങ്ങിൽ   ശ്രീ. തോമസ് ചാഴികാടൻ എം.പി യും മുൻ കേരള സർക്കാർ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. പോൾ മണലിലും  ആശസകൾ നേർന്ന് സംസാരിക്കും.

ശ്രീ. കിളിരൂർ രാധാകൃഷ്ണൻ ( സാഹിത്യത്തിന് നൽകിയ  സമഗ്ര സംഭവനക്ക് ),  ശ്രീ. കെ.എ. ഫ്രാൻസിസ് ( ചിത്രരചന രംഗത്തും പത്രപ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. കാരൂർ സോമൻ ( സാഹിത്യരംഗത്ത് നൽകിയ നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. മാത്യു നെല്ലിക്കുന്ന് ( സാഹിത്യരംഗത്തും സാംസ്കാരിക രംഗത്തും നൽകിയ സമഗ്ര സംഭവനക്ക് ), ശ്രീ. ജോസ് പുതുശ്ശേരി  (സാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നൽകിയ സമഗ്ര സംഭവനക്ക്) എന്നിവരെ പുരസ്‌കാരം നൽകി ആദരിക്കും.

കിളിരൂർ രാധാകൃഷ്ണൻ ചെറുകഥാ സമാഹാരങ്ങൾ, നോവലുകൾ, വിവർത്തനങ്ങൾ, ബാല സാഹിത്യകൃതികൾ അടക്കം നൂറോളം കൃതികളുടെ രചയിതാവും പുസ്തക പ്രസാധക രംഗത്ത് സാമ്യമില്ലാത്ത വ്യക്തിയുമാണ്.

രണ്ടു തവണ ഭീമാ ബാലസാഹിത്യ പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ കിളിരൂർ രാധാകൃഷ്ണൻ 20 വർഷം ഡീസി ബുക്സിന്റെ ജനറൽ മാനേജരായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

കെ. എ. ഫ്രാൻസിസ് കേരളം അറിയുന്ന ചിത്രകാരനും സാഹിത്യകാരനും പത്രപ്രവർത്തകനുമാണ്.

മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തെതേടി നിരവധി പുരസ്‌കാരങ്ങൾ എത്തിയിട്ടുണ്ട്.

കാരൂർ സോമൻ പ്രവാസി ആണെങ്കിലും മലയാള സാഹിത്യരംഗത്ത്  50 ൽ പരം കൃതികളുടെ രചയിതാവാണ്.  സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച കാരൂർ സോമൻ ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും നിരന്തരം എഴുക്കൊണ്ടിരിക്കുന്നു.

നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ലണ്ടനിൽ താമസിക്കുന്നു.

മാത്യു നെല്ലിക്കുന്ന് അമേരിക്കയിൽ ടെക്സസ്സിലെ  ഹൂസ്റ്റണിൽ   താമസിക്കുന്നു. 1974 ൽ അമേരിക്കയിൽ  എത്തിയ  മാത്യു നെല്ലിക്കുന്ന് നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനും ആയ അദ്ദേഹം പത്രപ്രവർത്തന രംഗത്തും വളരെ സജീവമാണ്.

നിരവധി പ്രസിദ്ധീകരണങ്ങളുടെ ചുമതലകൾ വഹിക്കുന്ന മാത്യു നെല്ലിക്കുന്ന്  നോവൽ, കഥ, ഹാസ്യം, ലേഖനം എന്നീ സാഹിത്യ ശാഖകളിൽ 20 ൽ പരം കൃതികൾ രചിച്ചിട്ടുണ്ട്.

ജോസ് പുതുശ്ശേരി യൂറോപ്പിലെ സാംസ്‌കാരിക കലാ  രംഗത്ത് പകരം വെക്കാൻ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയാണ്. പത്രപ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. കേരളം സർക്കാർ രൂപം കൊടുത്ത ലോക കേരള സഭയിലെ അംഗവുമായ ജോസ് പുതുശ്ശേരി നിരവധി സാഹിത്യ സമ്മേളനങ്ങൾ ജർമനിയിൽ നടത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ആധുനീക കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഡിജിറ്റൽ യുഗത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ലണ്ടൻ മലയാള സാഹിത്യവേദി നിരവധി കർമ്മപരിപാടികൾക്കാണ് രൂപം കൊടുക്കുന്നത്.

നിരവധി സർഗ്ഗാത്മക പരിപാടികളിലൂടെ യുകെയിലെ പ്രമുഖ സംഘടനകളിൽ ഒന്നയി വളർന്നിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രവർത്തനമേഖലയിൽ കേരളവും ഉൾപ്പെടുത്തി പ്രവർത്തനമേഖല വിപുലമാക്കുന്നതിന്റെ  ആദ്യപടിയാണ് ഇപ്പോൾ നടക്കുന്ന പുരസ്കാരസന്ധ്യയെന്ന്  ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM