
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ ജനുവരി 28 ന്
Wednesday 18 January 2023 7:30 PM UTC

ലണ്ടന്‍: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്സംഗം വിവേകാനന്ദ ജയന്തി ആഘോഷമായി ശനിയാഴ്ച്ച, ജനുവരി 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ ആഘോഷിക്കും.
ഭാരതീയ ജനതയെ ജാതിമത വേര്‍തിരിവുകൾക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ആഘോഷിക്കുകയാണ് ലണ്ടൻ ഹിന്ദു ഐക്യവേദി.
ജനുവരി 28 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പത്താമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം 2023 ഫെബ്രുവരി 25ന് ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് അരങ്ങേറും.
ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന അപൂർവ്വം നൃത്തോത്സവങ്ങളിലൊന്നായ ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിൽ കഴിഞ്ഞ ഒൻപത് വർഷങ്ങളിലായി നൂറുകണക്കിന് നൃത്ത വിദ്യാർഥികളും പ്രഗത്ഭരും പങ്കെടുത്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും, സത്സംഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക; Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayurappan Temple in the United Kingdom.
Post navigation
CLICK TO FOLLOW UKMALAYALEE.COM