ലണ്ടനിൽ മലയാളീ ക്രിക്കറ്റ് ടൂർണമെന്റ് – UKMALAYALEE

ലണ്ടനിൽ മലയാളീ ക്രിക്കറ്റ് ടൂർണമെന്റ്

Thursday 13 June 2019 12:47 AM UTC

LONDON June 13: 2019 മെയ് 5th സറേ ക്രിക്കറ്റ് ഫൗണ്ടേഷനും ക്ലേമെന്ടിൻ സർവീസ് ചേർന്ന്, ക്ലേമെന്ടിൻ വിഷു കപ്പ് , കിയ ഓവൽ എന്ന സ്ഥലത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ, യു കെ, മലയാളീ സമൂഹത്തിനു വേണ്ടി നടന്നു.

ശ്രി എം പി ബാലൻ നായരുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ മകൻ പ്രബിത് നായർ, വിജയികൾക്കുള്ള ട്രോഫി, സ്പോൺസർ ചെയ്തു. ശ്രി എം പി ബാലൻ നായർ അദ്ദേഹത്തിന്റെ ജീവിതം മറുനാടൻ മലയാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ജീവിച്ച വ്യക്തി ആണ്. വിശിഷ്യാ അദ്ദേഹം ഒരു സ്പോർട്സ് പ്രേമി കൂടി ആണ്. ഈ ടൂർണമെന്റ് അദ്ദേഹത്തിന്റെ ഓർമയ്ക്ക് വേണ്ടി നടത്തുന്നതാണ്.

കേരളത്തിലെ ഉത്സവകാലമായ വിഷുവിന്റെ ഭാഗമായിട്ടാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇതുവഴി മലയാളികൾക്ക് , ക്രിക്കറ്റിലൂടെ തങ്ങളുടെ കഴിവ് സമൂഹത്തിൽ പങ്കു വയ്ക്കുവാൻ അവസരം ലഭിച്ചു. കിയ ഓവലിൽ, പത്തു ടീമുകളും അവരെ പിന്തുണക്കുന്ന ധാരാളം പേർ ആർപ്പു വിളികളും ആയി പങ്കെടുത്തു.

ടീം : ഗ്രൂപ്പ് എ : ക്ലേമെന്ടിൻ ടസ്‌കേർസ്, ലണ്ടൻ സ്പോർട്സ് ക്ലബ്, ഇ എം സി സി 1, ഇ എം സി സി 2, ലണ്ടൺ ഡെസ്പരേഡ്സ്

ഗ്രൂപ്പ് ബി, ഗ്രാഫീൻ സ്പോർട്സ് ക്ലബ്, യു കെ എം സി എൽ, ഗ്ലോബൽ ഡി സി, പാന്തേഴ്‌സ്‌ സ്പോർട്സ് ക്ലബ്, ജമൈക്ക സി സി।

ടൂർണമെന്റ് നടന്നു കൊണ്ടിരിക്കുമ്പോൾ, മറ്റു ടീമുകൾക്കും അവരെ പ്രോത്സാഹിപ്പിക്കുന്നവർക്കും കിയ ഓവലിൽ, സറേ മെൻസ് ടീം ട്രെയിനിങ് കാണുവാൻ അവസരം ലഭിച്ചു।

വാശിയേറിയ മത്സരത്തിൽ താഴെ പറയുന്ന ടീമുകൾ സെമി ഫൈനലിൽ എത്തി।

പാന്തേഴ്‌സ്‌ ക്രിക്കറ്റ് ക്ലബ് Vs ലണ്ടൻ ഡെസ്പറോഡസ്
ക്ലേമെന്ടിൻ ടസ്‌കേർസ് Vs , ജമൈക്ക സി സി

ഇ മത്സരത്തിൽ ക്ലേമെന്ടിൻ ടസ്‌കേർസ് വിജയി ആവുകയും , പാന്തേഴ്‌സ്‌ ക്രിക്കറ്റ് ക്ലബ് റണ്ണേഴ്‌സ്അപ്പ് ആകുകയും ചെയ്തു।

ഈ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാവര്ക്കും, പ്രത്യേകിച്ചു സറേ, ക്രിക്കറ്റ് ഫൌണ്ടേഷൻ, ക്ലേമെന്ടിൻ സർവീസ്, നിയോ ഫിലിം സ്കൂൾ, ശില്പ റെസ്റ്ററന്റ് ജാക്ക് ആൻഡ് ജിൽ ഫുഡ്സ്, ബ്രിട്ടീഷ് ഹാർട്ട് ഫൌണ്ടേഷൻ, യു കെ മലയാളീ സമാജം, യു കെ മലയാളീ ക്രിക്കറ്റ് ലീഗ്, ലണ്ടൻ സ്പോർട്സ് ലീഗ് എന്നീ സ്ഥാപനങ്ങൾക്കു നന്ദി രേഖപ്പെടുത്തി ഇത് യു കെ യിലെ ആദ്യത്തെ മലയാളീ ടൂർണമെന്റ് ആയിരുന്നു।

ഈ ടൂർണമെന്റിന്റെ വിജയത്തിന് ശേഷം സറേ ക്രിക്കറ്റ് ഫൗണ്ടേഷനും, യു കെ മലയാളി സമാജവും, പരസ്പരം സഹകരണത്തിലൂടെ മറ്റു അവസരങ്ങിലേക്കു കൂടി വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM