ലണ്ടനില്‍ അത്യാസന്ന നിലയിലായിരുന്ന തിരുവനന്തപുരം സ്വദേശി വിടവാങ്ങി – UKMALAYALEE

ലണ്ടനില്‍ അത്യാസന്ന നിലയിലായിരുന്ന തിരുവനന്തപുരം സ്വദേശി വിടവാങ്ങി

Tuesday 26 November 2019 6:06 AM UTC

LONDON Nov 26: ലണ്ടനില്‍ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന തിരുവനന്തപുരം സ്വദേശി ഹരി അന്തരിച്ചു. മരണസമയത്തു ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് 49 കാരനായ ഹരിയെ പത്തു ദിവസം മുമ്പ് ലണ്ടനിലെ ചാരിങ്ങ്ടണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

മരുന്നുകളോട് പ്രതികരിക്കാത്ത ഹരിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയായിരുന്നു.

ഡോക്ടര്‍മാരുടെ ശുപാര്‍ശയില്‍ ഹോം ഓഫീസ് നല്‍കിയ പ്രത്യേക പരിഗണനയില്‍ ഹരിയുടെ ഭാര്യയും രണ്ടു പെണ്‍മക്കളും കഴിഞ്ഞ ദിവസം ലണ്ടനില്‍ എത്തിയിരുന്നു.

മസ്തിഷ്ക മരണം സംഭവിച്ചതോടെ ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് ഹരിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തു മരണം ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

അവയവദാനത്തിലൂടെ നാലു ജീവിതങ്ങള്‍ക്ക് പുതുജീവനേകിയാണ് ഹരി യാത്രയായത്. ഹരിയുടെ മൃതദേഹം താല്‍കാലികമായി ചാരിങ്ങ്ടണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഹരി യുകെയിലാണ്. മൂത്ത മകളുടെ വിവാഹം അടുത്തകാലത്ത് ആണ് നടന്നത്. ഭാര്യയെയും മക്കളെയും ഹരിയുടെ ഗുരുതരാവസ്ഥ ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM