യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് സഹായ ഹസ്‌തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി – UKMALAYALEE

യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് സഹായ ഹസ്‌തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി

Monday 4 May 2020 1:20 AM UTC

LONDON May 4: കോവിഡ് 19 എന്ന മഹാമാരിയിൽ അകപ്പെട്ടു ലോകം മുഴുവൻ മരവിച്ചു നിൽ ക്കുമ്പോൾ സഹായ ഹസ്‌തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റിയും യുക്മയും മുന്നോട്ട് .

യുക്മ നേതൃത്വ  ത്തോട് സഹായം അഭ്യർത്ഥിച്ച   കോവെന്ററി യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥികളുടെ അടുത്തേക്ക്  അവശ്യ വസ്തുക്കളുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി വോളണ്ടിയർമാർ  എത്തിയപ്പോൾ ,സ്നേഹം നിറഞ്ഞ പുഞ്ചിരി.

നാട്ടിൽ നിന്നും കഴിഞ്ഞ ജനുവരിയിൽ ആണ് കുട്ടികൾ കോവെന്ററി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി എത്തിയത്.

പഠനവും ,പാർട്ട് ടൈം ജോലിയുൾപ്പെടെ ചെയ്‌തു മുമ്പോട്ടു വരുമ്പോഴാണ്  നാശം വിതച്ചുകൊണ്ട്   കൊറോണ മഹാമാരി  എത്തിയത്.

തുടർന്ന് താമസ സ്‌ഥലത്ത് തികച്ചും  ഒറ്റപ്പെട്ടു പോയ   വിദ്യാർത്ഥികൾ  യുക്മയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു .

വിദ്യാർത്ഥികൾക്ക് ആവശ്യമായ  ആഹാര സാധനങ്ങളും മറ്റ്   അവശ്യ വസ്തുക്കളും  അവരുടെ താമസ സ്ഥലത്ത് സി കെ സി വോളണ്ടിയർമാർ  എത്തിച്ചു കൊടുത്തു .

അസോസിയേഷൻ പ്രസിഡണ്ട്  ജോൺസൻ യോഹന്നാൻ , സെക്രെട്ടറി ബിനോയ് തോമസ് , ജോയിന്റ് സെക്രെട്ടറി രാജു ജോസഫ്,ട്രെഷറർ സാജു പള്ളിപ്പാടൻ,വൈസ് പ്രസിഡന്റ് ജേക്കബ് സ്റ്റീഫൻ, ജോയിന്റ് ട്രെഷറർ ശിവപ്രസാദ്‌ ,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജെയ്മോൻ എന്നിവർ ക്രമീകരണങ്ങൾക്കു  നേതൃത്വം നൽകി.

കൊവെൻട്രിയിലും പരിസര പ്രദേശങ്ങളിലും , കോരന്റീനിൽ കഴിയുന്നവർക്കും,ജോലിക്കു പോകാൻ പറ്റാതെ  ബുദ്ധി മുട്ടുന്നവർക്കും  സഹായ ഹസ്തവുമായി സി കെ സി ഒപ്പമുണ്ടാകും  .

ആരെങ്കിലും കൊവെൻട്രിയിലും പരിസര പ്രദേശങ്ങളിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സി കെ സി യുമായി ബന്ധപ്പെടുക .

ജോൺസൻ പി  യോഹന്നാൻ -07737541699.
ബിനോയ്  തോമസ് – 07515 286258 .
സാജു പള്ളിപ്പാടൻ  07735 021144.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM