യുക്മ  വള്ളംകളി  2019 മൂന്നാം  ഹീറ്റ്സിലെ  ജലരാജാക്കന്മാര്‍  ജയകുമാർ നായർ – UKMALAYALEE

യുക്മ  വള്ളംകളി  2019 മൂന്നാം  ഹീറ്റ്സിലെ  ജലരാജാക്കന്മാര്‍  ജയകുമാർ നായർ

Tuesday 27 August 2019 5:45 AM UTC

LONDON Aug 27: യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന്  ഇനി ദിവസങ്ങൾ മാത്രം . ആയിരക്കണക്കിന് മലയാളികളും , വള്ളം കളി പ്രേമികളും പങ്കെടുക്കുന്ന   യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത്  യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.

മത്സരവള്ളംകളിയില്‍  രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്. പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24  ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു  ഹീറ്റ്സുകളിലായി ഏറ്റുമുട്ടും.

ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12  ടീമുകൾ )   മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്ന ആറു   ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത്    ( 16 ടീമുകള്‍) സെമി-ഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും.

മൂന്നാം ഹീറ്റ്സിൽ  പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്സ് 3
ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍ (കൈനകരി);
എസ്.എം.എ  ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് (പുളിങ്കുന്ന്),
വാല്‍മ ബോട്ട്ക്ലബ്, വാര്‍വിക് (ആനാരി);
തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ (കാരിച്ചാല്‍).

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചുണക്കുട്ടികള്‍ ഈ വർഷവും  പ്രശസ്തമായ കൈനകരി വള്ളം തുഴയാനെത്തുമ്പോൾ ഏറെ പ്രതീക്ഷ യിലാണ് വള്ളംകളി പ്രേമികൾ , ജിസ്സോ എബ്രാഹം ക്യാപ്റ്റനായ കൈനകരി കരുത്തുറ്റ യുവ നിരയെ തന്നെയാണ് ടീമില്‍ അണിനിരത്തുന്നത്.

ഈ വര്‍ഷത്തെ ജേതാക്കളായി ഉയരുമെന്ന വാശിയില്‍ ചിട്ടയായ പരിശീലനം നടത്തിയാണ് ടീമെത്തുന്നത്. ജിസ്സോ എബ്രാഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടനേട്ടം കൈവരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജി എം എ .PAUL JOHN & CO സോളിസിറ്റേഴസ് ആണ് ടീമിന്റെ സ്പോണ്‍സേഴ്സ്.

എസ്.എം.എ  ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് ഇത്തവണയും പുളിങ്കുന്ന് ചുണ്ടനിലാണ് ഭാഗ്യം പരീക്ഷിക്കുന്നത് .നോര്‍ത്ത് വെസ്റ്റിലെ പ്രധാന അസോസിയേഷനുകളിലൊന്നായ സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുളിങ്കുന്ന് വള്ളം വിജയപ്രതീക്ഷകളോടെയാണ് മത്സരിക്കാനെത്തുന്നത്.

മാത്യു ചാക്കോ ക്യാപ്റ്റനായുള്ള    പുളിങ്കുന്ന് ടീമിന്റെ സ്പോണ്‍സേഴ്സ് EALLOR കൺസൽറ്റൻസി യാണ്.
വാര്‍വിക്- & ലെമിങ്ടണ്‍ മലയാളികളുടെ വാല്‍മ ബോട്ട് ക്ലബ് ആണ്  യുവത്വത്തിന്റെ കരുത്തില്‍ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ക്ലബ്ബ് .

ഇതിനോടകം തന്നെ നിരവധി തവണ പ്രാക്ടീസ് നടത്തിയ വാല്‍മ ബോട്ട് ക്ലബിന്റെ ആനാരി ചുണ്ടന്‍ ലൂയീസ് മേനാച്ചേരിയുടെ നേതൃത്വത്തില്‍ വിജയകിരീടമണിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. LEGENT സോളിസിറ്റേഴസ് ആണ് ടീമിന്റെ സ്പോണ്‍സേഴ്സ് .

കന്നിഅങ്കത്തിൽ  തന്നെ ഒന്നാമതെത്തിയ തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍ , പോയവർഷം കൈവിട്ട  വിജയ കിരീരം തിരിച്ചു പിടിക്കും എന്ന വാശിയിലാണ് , തികഞ്ഞ വള്ളം കളി പ്രേമിയായ നോബി കെ ജോസ് ആണ് ഇത്തവണയും ക്യാപ്റ്റൻ, തുഴയുന്നത് കാരിച്ചാല്‍ ചുണ്ടനും.

വിജയത്തിൽ കുറഞ്ഞു മറ്റൊന്നും വള്ളം കളി പ്രേമികൾ തെമ്മാടികളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല .ALLIEDE മോർട്ഗേജ്  ആണ് ടീമിന്റെ സ്പോണ്‍സേഴ്സ്.

നാലാം  ഹീറ്റ്സിലെ  ജലരാജാക്കന്മാരെ  കുറിച്ചുള്ള  വിവരങ്ങൾ  നാളെ.

CLICK TO FOLLOW UKMALAYALEE.COM