യുകെയിൽ ജോലി ചെയ്യാൻ യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു – UKMALAYALEE

യുകെയിൽ ജോലി ചെയ്യാൻ യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു

Wednesday 6 February 2019 2:01 AM UTC

LONDON Feb 6: യുകെയിൽ എത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സാണോ നിങ്ങൾ? എങ്കിൽ അതിനുള്ള സുവർണ്ണാവസരം നിങ്ങൾക്ക് മുമ്പിൽ യുകെയിലെ  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഒരുക്കുന്നു.

2019 മാർച്ച്  4 ,5 ,6 7  തീയതികളിൽ കൊച്ചിയിലെ ലെ-മെറിഡിയനിൽ ഹോട്ടലിൽ വെച്ചു ഹോസ്പിറ്റൽ നേരിട്ട് യോഗ്യത ഉള്ള 200 ഓളം നഴ്സുമാരെ തികച്ചും സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു. ജനറൽ നഴ്‌സിങ്ങോ, ബിഎസ്ഇ നഴ്‌സിങ്ങോ പഠിച്ചവർക്ക് അപേക്ഷിക്കാം.

ഒരു വർഷം എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം. എല്ലാ സ്‌പെഷ്യാലിറ്റി നഴ്‌സുമാർക്കും അവസരമുണ്ട്. IELTS പരീക്ഷയിൽ റൈറ്റിംഗ് 6.5 ബാക്കി എല്ലാ വിഷയത്തിലും 7 ബാൻഡ് കിട്ടിയവർക്കും അല്ലെങ്കിൽ OET പരീക്ഷയിൽ എല്ലാ വിഷയത്തിലും ബി കിട്ടിയവർക്കും ആണ് മുൻഗണന.

എങ്കിലും ബാക്കി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത ആറ് മാസത്തിനുള്ളിൽ നിങ്ങൾ IELTS /OET പാസായാൽ മതിയാകും.

തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റാഫ് നഴ്‌സായിട്ടായിരിക്കും ജോലിയിൽ പ്രവേശിക്കുന്നത്. എൻ എച്ച് എസ് പെൻഷനും, സ്റ്റാഫ് ബെനഫിറ്റ്‌സും, ഫാമിലി വിസയും, വാർഷിക അവധിയും, ഓവർടൈം അവസരവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും.

കൂടാതെ എൻഎംസി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള മുഴുവൻ സഹായവും റിക്രൂട്ട്മെന്റിന്റെ മുഴുവൻ ചിലവും ഹോസ്പിറ്റൽ തന്നെ നൽകുന്നതാണ്.കൊച്ചിയിലുള്ള Envertiz Consultancy (www.envertiz.com) എന്ന സ്ഥാപനത്തിനാണ് ഈ റിക്രൂട്ട്‌മെന്റ് ചുമതല.

ഇന്റര്‍വ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നിങ്ങളുടെ സിവിയും പാസ്പോർട്ട് കോപ്പിയും Jobs@envertiz.com എന്ന ഇമെയില്‍ വിലാസത്തിൽ അയക്കുക.

കൂടുതല്‍ വിവരങ്ങൾക്ക് Envertiz Consultancy യുടെ കൊച്ചിയിലുള്ള ഓഫീസയുമായോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

India office-+91-48440 25030. UK-+447412080604. ഇത് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM