മ്മാനുവേൽ ഹെൻട്രിയുടെ നേതൃത്വത്തിൽ ഈസ്റ്റ് ലണ്ടനിൽ വെച്ച് സംഗീത സന്ധ്യ ഈ വരുന്ന ശനിയാഴ്ച – UKMALAYALEE

മ്മാനുവേൽ ഹെൻട്രിയുടെ നേതൃത്വത്തിൽ ഈസ്റ്റ് ലണ്ടനിൽ വെച്ച് സംഗീത സന്ധ്യ ഈ വരുന്ന ശനിയാഴ്ച

Wednesday 4 September 2019 6:15 AM UTC

ഈസ്റ്റ്ഹാം Sept 4: ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്മാനുവേൽ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ സെപ്റ്റംബർ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ ചാഡ്‌വെൽ ഹീത്ത് ഒയാസിസ്‌ സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.

ഇമ്മാനുവേൽ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, നിജി അഗസ്റ്റിൻ ഉൾപ്പെടുന്ന ഗായകർ ഈ സംഗീത സന്ധ്യ കൂടുതൽ മികവുറ്റതാക്കി മാറ്റുന്നു.

യുകെ യിൽ നിന്നുള്ള വിവിധ സഭകൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ ഉള്ള രെഹോബോത്ത് ചർച്ച്, ലണ്ടൻ പെന്തക്കോസ്ത് ചർച്ച് ഈ സംഗമത്തിന്റെ മുമ്പിൽ നിന്നു പ്രവർത്തിക്കുന്നു.

കടന്നു വരുന്നവർക്കുള്ള ഫ്രീ പാർക്കിംഗ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

അഡ്രെസ്സ്
ഒയാസിസ്‌ സെന്റർ
എസ്സെക്സ് റോഡ്
ചാഡ്‌വെൽ ഹീത്ത്
RM6 4JA
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുവാൻ

07918426739
07833225535
Sam George Ennackal

CLICK TO FOLLOW UKMALAYALEE.COM