മഹാ ശിവരാത്രി പൂജയും ആഘോഷവും എസ്സെക്സിൽ
Thursday 14 February 2019 2:21 AM UTC

ചെംസ്ഫോർഡ് Feb 14 : യുകെയിലെ പ്രധാന ഹിന്ദു സംഘടനകളിലൊന്നായ എസ്സെക്സ് ഹിന്ദു സമാജത്തിന്ടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിവരാത്രി, 2019 മാർച് 4 )൦ തീയതി വൈകുന്നേരം 5:30 മുതൽ 8 മണി വരെ വിപുലമായി ആഘോഷിക്കുന്നു.
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.
കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ.
2019 മാർച് 4)൦ തിയ്യതി ചെംസ്ഫോർഡിലെ സ്പ്രിംഗ്ഫീൽഡ് പാരീഷ് ഹാളിൽ , ഡോ.മമത ഹംപേഷിന്ടെ കാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ അഭിഷേകം, പൂജ, ദീപാരാധന, കൂടാതെ എസ്സെക്സിലെ വിവിധ ടീമുകളുടെ ഭജൻ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ആഘോഷ പരിപാടികൾക്ക് ഡോ. ബോബി വലിയത്ത്, ചിത്ര എസ് നായർ എന്നിവർ നേതൃത്വം നൽകും.
Adress : Springfield Parish Centre, St Augustine’s Way, Chelmsford, Essex CM1 6GX
കൂടുതൽ വിവരങ്ങൾക്ക്
Dr Athira 07472504296 , Mini 07540496134
Smitha 07575250260. Dr Mamatha 07587368532
Post navigation
CLICK TO FOLLOW UKMALAYALEE.COM