മക്കളെ കാണാന്‍ ലണ്ടനിലെത്തിയ അധ്യാപകന്‍ ഹൃദയാഘാതം മുലം മരിച്ചു – UKMALAYALEE

മക്കളെ കാണാന്‍ ലണ്ടനിലെത്തിയ അധ്യാപകന്‍ ഹൃദയാഘാതം മുലം മരിച്ചു

Tuesday 21 May 2019 1:32 AM UTC

ബ്രിസ്റ്റോള്‍ May 21: നാട്ടില്‍ നിന്ന് യുകെയിലെ മക്കള്‍ക്കൊപ്പം അവധി ചിലവഴിക്കാനെത്തിയ റിട്ട അധ്യാപകന്‍ അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശി ചെമ്പിലോട്ട് ഹൈസ്‌കൂള്‍ റിട്ട: അദ്ധ്യാപകനായ പി.വി. രാമകൃഷ്ണനാണ് മരിച്ചത്.

69 വയസായിരുന്നു പ്രായം.

മാര്‍ച്ച് 31നാണ് പി.വി. രാമകൃഷ്ണനും ഭാര്യ സ്നേഹയും ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കില്‍ താമസിക്കുന്ന മകന്‍ രാം നിഷാദിന്റെ വീട്ടിലെത്തിയത്.

ജൂണ്‍ ഒന്‍പതിന് തിരികെ നാട്ടിലേക്ക്തി രിക്കാനിരിക്കുകയാായിരുന്നു.

അതിരാവിലെ നെഞ്ചു വേദന അനുഭവപ്പെടുകയും ഭാര്യ മകനെ വിവരം അറിയിക്കുകയും ആയിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സിനെ വിളിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തുവെങ്കിലും രക്ഷിക്കാനായില്ല.

തൃശൂര്‍ എഞ്ചനീയറിങ്ങ് കോളേജ് അദ്ധ്യാപകനായ രാംപ്രസീത് ഇളയമകനാണ്. പയ്യന്നൂര്‍ സ്വദേശിനി നിത്യ ആണ് മരുമകള്‍. കൊച്ചുമകള്‍ നിയരാം നിഷാദ്.

CLICK TO FOLLOW UKMALAYALEE.COM