ഭജന, കെട്ടുനിറ, തീർത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി  ക്രോയ്ഡൻ ഹിന്ദു സമാജം – UKMALAYALEE

ഭജന, കെട്ടുനിറ, തീർത്ഥാടനം മൂന്നു ദിവസത്തെ മണ്ഡല ഉത്സവവുമായി  ക്രോയ്ഡൻ ഹിന്ദു സമാജം

Thursday 29 November 2018 2:01 AM UTC

എ. പി. രാധാകൃഷ്ണൻ

ക്രോയ്ഡൻ ഹിന്ദു സമാജത്തിന്റെ മണ്ഡല മഹോത്സാവം മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി നടത്തുവാൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

ഡിസംബർ മാസം 23,24,25 എന്നീ ദിവസങ്ങളിൽ വിപുലമായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  സ്വാമി ശരണം വിളിക്കളാൽ എല്ലാ വാരാന്ത്യങ്ങളും വിവിധ ഹിന്ദു സമാജങ്ങൾ നടത്തുന്ന മണ്ഡലകാല പൂജകൾ കൊണ്ട് ഇതിനോടകം തന്നെ യു കെ യിൽ എമ്പാടും ഭക്തിയുടെ നിറമാലകൾ ചാർത്തപ്പെടുമ്പോൾ  ക്രോയ്ടോൻ ഹിന്ദു സമാജവും അതിനോടൊപ്പം ചേരുകയാണ്.

വിവിധ മത സാമൂദായിക സാംസ്കാരിക സംഘടനകൾ സജീവമായി പ്രവർത്തിക്കുന്ന ക്രോയ്ഡനിൽ നിന്നും   ശബരിമല യുവതി പ്രവേശന വിഷയത്തിൽ തുടക്കം മുതൽ വ്യക്തമായ നിലപാടുകളുമായി നാട്ടിലെയും യു കെയിലെയും പ്രതിഷേധ പരിപാടികളിൽ സഹകരണ മനോഭാവത്തോടെ  സജീവമായി പങ്കെടുക്കുന്ന സംഘടനയാണ്  ക്രോയ്ടോൻ ഹിന്ദു സമാജം.

സ്വാമി അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിതന്നെയാണ് തങ്ങളെ ഇത്രയും വിപുലമായി മണ്ഡല പൂജ സംഘടിപ്പിക്കാൻ പ്രാപ്തരാക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

ഡിസംബർ 23 നു ഞായറാഴ്ച വൈകുന്നേരം യു കെ യിലെ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളിൽ നടക്കുന്ന പോലെയുള്ള സാമ്പ്രദായിക മണ്ഡല പൂജയും ഭജനയും നടക്കും, 24 നു വൈക്കീട്ടു വ്രതശുദ്ധിയിൽ ഉള്ള ഭക്തർക്ക് കെട്ടുനിറയും അതിനുശേഷം നിറച്ച കെട്ടുമായി  25 നു കാലത്തു മുൻകൂട്ടി തയ്യാറാക്കിയ വാഹനത്തിൽ ബര്മിങ്ഹാം ബാലാജി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മണ്ഡലപൂജയി പങ്കെടുക്കുന്നതിന്  തീര്ഥയാത്രയും സംഘടിപ്പിച്ചിരുന്നു.

വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി അയ്യപ്പ ഭക്തർ എത്തിച്ചേരുന്ന മണ്ഡലപൂജയിൽ ക്രോയ്ഡനിലെ ഭക്തർക്കും പങ്കെടുക്കാൻ കഴിയുന്ന ഒരു അവസരം ആണ്  ക്രോയ്ഡൻ ഹിന്ദു സമാജം ഒരുക്കിയിരിക്കുന്നത്.

ക്രിസ്മസ് ദിനം തന്നെ  തീർത്ഥാടനം നടത്താൻ തിരഞ്ഞെടുക്കുക വഴി നിരവധി ഭക്തർക്ക് ബര്മിങ്ഹാം ബാലാജി ക്ഷേത്ര മണ്ഡലപൂജയിൽ പങ്കെടുക്കാൻ കഴിയും എന്ന് ഭാരവാഹികൾ വിശ്വസിക്കുന്നു.

കെട്ടുനിറക്കാൻ താല്പര്യമുള്ള ഭക്തരും ബാലാജി ക്ഷേത്ര തീർത്ഥാടനം നടത്താൻ താല്പര്യമുള്ള ഭക്തരും എത്രയും നേരത്തെ സംഘടകരുമായി ബന്ധപ്പെടുക.

ശ്രീ കുമാർ സുരേന്ദ്രൻ – 07979352084

ശ്രീ പ്രേംകുമാർ  – 07551995663

ഇമെയിൽ: croydonhindusamajam@gmail.com

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM