ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന് – UKMALAYALEE

ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്

Monday 7 January 2019 2:13 AM UTC

BRISTOL Jan 7: ബ്രിട്ടനിലെ പ്രമുഖ  ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ രണ്ടാം വാർഷികവും ക്രിസ്റ്മസ്ന് പുതുവത്സരാഘോഷവും ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് ക്ലബ്ബിന്റെ അങ്കണമായ ഹെൻഗ്രോവ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും .

ആഘോഷങ്ങളുടെ ഉത്‌ഘാടനം ബ്രിസ്റ്റോൾ ഡെപ്യൂട്ടി ലോർഡ് മേയർ കൗൺസിലർ ലെസ്‌ലി അലക്സാണ്ടർ ഉത്‌ഘാടനം ചെയ്‌യും .

ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശ്രി ജോസ് മാത്യു അധ്യക്ഷത വഹിക്കും ,സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളിൽ സ്വാഗത പ്രസംഗം നടത്തും, പ്രീമിയർ കമ്മിറ്റി അംഗം ശ്രി വിനോയ് ജോസഫ് കൃതജ്ഞത പ്രസംഗം നടത്തും .

ചടങ്ങിനോടനുബന്ധിച്ചു നാല്പതോളം കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപ്രകടങ്ങളും ഉണ്ടായിരിക്കും .

കേരളത്തിൽ പ്രളയ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിനെ സഹായിക്കാനായി കോസ്മോപോളിറ്റൻ ക്ലബ്ബ് വ്യത്യസ്തമായ പരിപാടികളും ,ക്രിസ്തുമസ് കരോളും സംഘടിപ്പിച്ചിരുന്നു .ഇതിൽ നിന്നും സമാഹരിച്ച തുക കേരളത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറുന്നതാണ് .

ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിക്കുന്ന , ശ്രി ജി .രാജേഷ് രചനയും ,സംവിധാനവും നിർവഹിച്ച അറിയപ്പെടാത്തവർ എന്ന മലയാള നാടകവും വാർഷികത്തോടനുബന്ധിച്ചു അവതരിപ്പിക്കുന്നതാണ് .

കൂടുതൽ വിവരങ്ങൾക്കും ,അംഗത്വത്തിനും വേണ്ടി , ഇ മെയിൽ വിലാസം cosmopolitanclub.bristol@outlook.com whatsapp:07450 60 46 20

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM