ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് 19 ഈസ്റ്റ് ഹാമിൽ പ്രൗഢോജ്വല സമാപനം – UKMALAYALEE

ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് 19 ഈസ്റ്റ് ഹാമിൽ പ്രൗഢോജ്വല സമാപനം

Wednesday 30 October 2019 4:32 AM UTC

EAST HAM Oct 30: ബ്രിട്ടൻ കെഎംസിസി എല്ലാവർഷവും നടത്തിവരുന്ന ഫാമിലി മീറ്റ് ഇത്തവണ ലണ്ടനിലെ ഈസ്റ്റ് ഹാമിൽ വെച്ച് ശനിയാഴ്ച നടന്നു.

കാമ്ബ്രിഡ്ജ് , ലൂട്ടൻ , ലെസ്റ്റർ , യോർക്ക് , ബർമിംഗ്ഹാം , ലണ്ടൻ തുടങ്ങിയ വിവിധ കൗണ്ടികളിൽ നിന്നും പ്രവർത്തകർ പങ്കെടുത്തു.

കാനഡ കെഎംസിസി വൈസ് ചെയർമാൻ വാഹിദ് വയൽ തൃക്കോവിൽ വിശിഷ്ടതിഥിയായിരുന്നു കാനഡയിലെ മലയാളി സാന്നിധ്യത്തെക്കുറിച്ചും , വിവിധങ്ങളായ രാജ്യങ്ങളിൽ സജീവമാകുന്ന കെഎംസിസി പ്രവർത്തങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു യു കെയിലേക്കു പഠനാവശ്യത്തിനായി വന്ന വിദ്യാർത്ഥികൾ , പ്രൊഫെഷണൽസ് , വർഷങ്ങളായി യു കെയിൽ സ്ഥിര താമസമാക്കിയവർ എന്നിങ്ങനെ വിവിധ തുറകകിൽ നിന്നുമുള്ള മലയാളികളാൽ പ്രോഗ്രാം വ്യത്യസ്തമായി ..

അംജദ് ഹുദവി , ഇസ്മായിൽ ഹുദവി , റോക്സി ബക്കർ , ഷുഹൈബ് ഹുദവി എന്നിവർ ഇസ്ലാമിക, ബൗദ്ധിക സെഷനുകളിൽ ക്ലാസുകൾ എടുത്തു , .

പ്രസിഡന്റ് അസൈനാർ കുന്നുമ്മൽ , സഫീർ എൻ കെ , കരീം മാസ്റ്റെർ , അർഷാദ് കെ വി കെ , നുജൂം എറീലോട്ട് , സുബൈർ കോട്ടക്കൽ , സുബൈർ കവ്വായി , സാദിഖ് , അഹമ്മദ് അരീക്കോട് , അഷ്‌റഫ് വടകര എന്നിവർ നേതൃത്വം നൽകി ..

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM