ബ്രിട്ടനിലെ വിദ്യാർത്ഥികൾ അടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണം: ബ്രിട്ടൻ കെഎംസിസി – UKMALAYALEE

ബ്രിട്ടനിലെ വിദ്യാർത്ഥികൾ അടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണം: ബ്രിട്ടൻ കെഎംസിസി

Tuesday 21 April 2020 1:25 AM UTC

ലണ്ടൻ April 21 : ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡ് 19 ബ്രിട്ടനിൽ അതീവ ഗുരുതരമാം വിധം വ്യാപിച്ചു കൊണ്ടിരിക്കുന്ന വേളയിൽ ഇന്ത്യൻ സമൂഹം ഭീതിയിലും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തതിന്റെ നിരാശയിലുമാണ്.
യൂണിവേഴ്സിറ്റികളും ജോലിസ്ഥാപനങ്ങളും മിക്കതും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ യു കെയിൽ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ജോലി ആവശ്യാർഥം എത്തിയ പ്രവാസികളും നാട്ടിൽ പോകാനാവാതെ ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു വീടിനു പുറത്തിറങ്ങാൻ പറ്റാത്ത വിധം ഒറ്റപ്പെട്ടു കഴിയുകയാണ്.

ഇങ്ങനെ അനേകായിരം പേർ കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ്. ദിനം പ്രതി കോവിഡ് കേസുകൾ വർധിച്ചു വരുന്ന പക്ഷം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുമോ എന്ന ഒരു ആശങ്കയും നിലനിൽക്കുന്നുണ്ട്.

നിലവിലെ സാഹചര്യം പരിഗണിച്ചു ഇന്ത്യൻ സർക്കാർ യുകെ യിലുള്ള വിദ്യാർത്ഥികൾ അടക്കമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ട സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ബ്രിട്ടൻ കെഎംസിസി അഭ്യർത്ഥിച്ചു.

ഈ വിഷയത്തിൽ പ്രധാനമന്ത്രി , കേരള മുഖ്യമന്ത്രി ,നോർക്ക സെൽ, എം പി മാർ തുടങ്ങിയവർക്ക് ഇതിനോടകം തന്നെ നിവേദനം നൽകി കഴിഞ്ഞതായും ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു ..

ഇന്നലെ അടിയന്തിരമായി ഓൺലൈനിൽ വിളിച്‌ ചേർത്ത യോഗത്തിൽ പ്രസിഡണ്ട്‌ അസ്സൈനാർ കുന്നുമ്മൽ ആധ്യക്ഷ്യം വഹിചു സഫീർ പേരാംബ്ര സ്വാഗതവും അർഷാദ്‌ കണ്ണൂർ കരീം മാസ്റ്റർ തുടങ്ങിയവരും സംസാരിച്ചു ..

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM