ബോസ്റ്റണിൽ മരണമടഞ്ഞ അനൂജ് കുമാറിന് ബുധനാഴ്ച അന്ത്യാഞ്ജലിയേകും – UKMALAYALEE
foto

ബോസ്റ്റണിൽ മരണമടഞ്ഞ അനൂജ് കുമാറിന് ബുധനാഴ്ച അന്ത്യാഞ്ജലിയേകും

Tuesday 12 May 2020 3:46 AM UTC

LONDON May 12: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങിയ പ്രിയ സഹോദരൻ അനുജ് കുമാറിന് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി .

കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ കർമ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തി സ്വജീവിതം ബലിയർപ്പിച്ച പ്രിയ അനുജ് കുമാറിന്റെ   മരണാന്തര കർമങ്ങളും സംസ്കാര ചടങ്ങുകളും 13/05/2020 ബുധനാഴ്ച 11.30മുതൽ ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ നടക്കും .

അനുജ് കുമാറിന്റെ ആകസ്മിക വേർപാടിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പ്രിയ കര്മയോദ്ധാവിനോടുള്ള ആദര സൂചകമായി *നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ഹിന്ദു കൾച്ചറൽ സമാജത്തിന്റെയും* സംയുക്താഭിമുഖ്യത്തിൽ  12/05/2020 ചൊവ്വാഴ്ച വൈകിട്ട്  07.30മുതൽ  പ്രത്യേക പ്രാർത്ഥനയും  സ്മരണാഞ്ജലിയുമായി യുകെ സമൂഹം ഒത്തുചേരുന്നു .

ദയവായി ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ഓരോ കുടുംബങ്ങളോടും വിനീതമായി അഭ്യർത്ഥിക്കുന്നു .

ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള Zoom ലിങ്കിനും മറ്റു വിവരങ്ങൾക്കും  ബന്ധപ്പെടുക.

Raju – 07533055833
Abhilash Babu – 07429832168

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM