പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ക്രോയിഡോണിൽ കേളികൊട്ട് – UKMALAYALEE

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ക്രോയിഡോണിൽ കേളികൊട്ട്

Tuesday 24 May 2022 9:06 PM UTC

കെ നാരായണൻ

ക്രോയ്ടോൻ May 24: എലിസബത്ത് രാഞ്ജിയുടെ കിരീട ധാരണത്തിന്റെ എഴുപതാം വാർഷികം (platinum jubilee) യു.കെയിലെങ്ങും വലിയൊരുത്സവമായി കൊണ്ടാടാൻ നാലാഴ്ച്ച ബാക്കി നിൽകുമ്പോൾ, ആഘോഷങ്ങൾക്ക് കേളി കൊട്ടുമായി ക്രോയ്ഡോൺ മലയാളികൾ.

കലാമണ്ഡലം ബാർബറ വിജയകുമാറും,കലാമണ്ഡലം വിജയകുമാറും സംഘവും അവതരിപ്പിച്ച കഥകളി, ശ്രീമതി ഷീല അജയുടെ നേതൃത്വത്തിൽ തിരുവാതിരയും, കൈകൊട്ടിക്കളിയും, മോഹിനിയാട്ടവും, സംഗീത ചെണ്ടവാദ്യം അവതരിപ്പിച്ച ചെണ്ട മേളയുമുൾപ്പെടെയുള്ള കേരളീയ കലാരൂപങ്ങൾ ആയിരുന്നു ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ക്രോയ്ടോൻ മ്യൂസിയം ഹാളിൽ അവതരിപ്പിക്കപ്പെട്ടത്.

എലിസബത്ത് രാഞ്ജിയോടുള്ള ആദര സൂചകമായി കേരളീയ പൈതൃകം വിളിച്ചോതുന്ന കലാപരിപാടികൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കിയത് സംഗീത ചെണ്ട വാദ്യ സംഘവും ക്രോയ്ടോൻ മ്യൂസിയം ആർട്സ് ആൻഡ് കൾച്ചറൽ ഡവലപ്മെന്റും ആയിരുന്നു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM