പ്രൊഫ. സി.രവിചന്ദ്രനും  ഡോ. വൈശാഖൻ തമ്പിയും യൂറോപിയൻ പര്യടനവുമായി യുകെയിൽ എത്തുന്നു – UKMALAYALEE

പ്രൊഫ. സി.രവിചന്ദ്രനും  ഡോ. വൈശാഖൻ തമ്പിയും യൂറോപിയൻ പര്യടനവുമായി യുകെയിൽ എത്തുന്നു

Monday 10 December 2018 1:53 AM UTC

LONDON Dec 10: എസ്സെൻസ് ഗ്ലോബൽ യുകെയുടെ ആഭിമുഖ്യത്തിൽ മെയ് മാസം ഒന്നാം തിയതി മുതൽ പതിനഞ്ചുവരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രഭാഷണ പരമ്പരയുമായി പ്രൊഫ. സി. രവിചന്ദ്രനും  ഡോ. വൈശാഖൻ തമ്പിയും യുകെയിൽ എത്തുന്നു.

മെയ് മാസം നാലാം തിയതി ലണ്ടനിലും ആറാം തിയതി ഡബ്ലിനിലും പതിനൊന്നാം തിയതി  സ്വിറ്സ്‌സെർലണ്ടിലെ സൂറിച്ചിലും പന്ത്രണ്ടാംതിയ്യതി ജർമ്മനിയിലുമാണ് പ്രഭാഷണപരമ്പരകൾ നടക്കുന്നത് .

എസ്സെൻസ് ഗ്ലോബൽ യുകെയുടെ നേതൃത്വത്തിലാണ് പരിപാടികൾ

നടത്തുന്നത് .

ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള സംസ്ഥാന അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവും ആയിരത്തിലധികം വേദികളിൽ ശാസ്ത്ര പ്രബോധനം നടത്തിയിട്ടുള്ളതുമായ  പ്രശസ്ത സ്വതന്ത്ര ചിന്തകനാണ്  പ്രൊഫ. രവിചന്ദ്രൻ .

കഴിഞ്ഞ മെയ് മാസത്തിൽ യുകെയിലെ ഏഴിലധികം സ്ഥലങ്ങളിൽ അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരകൾ  വമ്പിച്ച ജനപങ്കാളിത്തത്താൽ വൻ വിജയമായിരുന്നു .

യൂട്യൂബിൽ ഇട്ടിരിക്കുന്ന അദ്ദേഹത്തിന്റെ  പ്രഭാഷണങ്ങളുടെ വീഡിയോ ലക്ഷത്തിലധികം ആൾക്കാർ കണ്ടുകഴിഞ്ഞിരിക്കുന്നു .

 ചേർത്തല എൻഎസ് എസ് കോളേജിലെ ഫിസിക്സ് വിഭാഗം അദ്ധ്യപകനായി ജോലിചെയ്യുന്ന ഡോ. വൈശാഖൻ തമ്പി എസ്സെൻസ് ഗ്ലോബലിന്റെ സ്ഥിരം പ്രഭാഷകരിൽ ഒരാളാണ് .

ആനുകാലിക വിഷയങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അതിശക്തമായി വിമർശിക്കുന്ന അദ്ദേഹം നടത്തിയ പരന്നഭൂമി, മയിലിന്റെ കണ്ണുനീർ, ആധുനിക മയിലെണ്ണ, എന്നിവ കപടശാസ്ത്രത്തെ കണക്കറ്റു വിമർശിക്കുന്ന പ്രശസ്തങ്ങളായ ശാസ്ത്രപ്രഭാഷണങ്ങളാണ് .

പരിപാടികളുടെ വിജയത്തിനായി പതിനൊന്നംഗ കമ്മിറ്റി നിലവിൽ വന്നതായി ജനറൽ സെക്രട്ടറി ഷിന്ടോ പാപ്പച്ചൻ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്കായി 07453882666 , 07932509230 എന്നീ നമ്പറുകളിൽ ബന്ധപെടുന്നതോടൊപ്പം എസ്സെൻസ് ഗ്ലോബൽ യുകെയുടെ എഫ്ബി പേജ് സന്ദര്ശിക്കാവുന്നതുമാണ് .

https://m.facebook.com/groups/2107733202814208?view=info&refid=18

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM