പൊന്നോണം 2018: സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച ക്രോയ്ടോണില്‍: പ്രവേശനം സൗജന്യം – UKMALAYALEE

പൊന്നോണം 2018: സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച ക്രോയ്ടോണില്‍: പ്രവേശനം സൗജന്യം

Tuesday 4 September 2018 3:15 AM UTC

CROYDON Sept 4: അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭത്തില്‍ ദുരിതം നേരിടേണ്ടി വന്ന നമ്മുടെ കേരളത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടിയുള്ള ധനശേഖരാണാര്‍ത്ഥം യു.കെയുടെ കലാ,സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള   സംഗീത ഓഫ് ദി യു.കെയും(Sangeetha Of The UK ),കെ.സി.ഡബ്ല്യു,എ ട്രസ്റ്റും(KCWA Trust ),ഫ്രണ്ട്സ് ഓഫ് കേരളയും (Friends Of Kerala ) സംയുക്തമായി അണിയിച്ചൊരുക്കുന്ന –പൊന്നോണം 2018– സെപ്റ്റംബർ 15 ശനിയാഴ്ച്ച (Saturday 15/09/2018) വൈകിട്ട് നാല് മണി മുതല്‍ ലാന്‍ഗ്ലി പാര്‍ക്ക്‌ സ്കൂള്‍ ഹാളിൽ(Langley Park School for Boys,Beckenham,BR3 3BP) വച്ചു നടത്തപ്പെടുന്നു.

 

കേരളത്തിലെ മികച്ച ഗായക പ്രതിഭകളായ കണ്ണൂര്‍ ഷെരീഫ്,രഞ്ജിനി ജോസ്,പ്രദീപ്‌ സോമ സുന്ദരം എന്നിവര്‍ നയിക്കുന്ന ഗാനമേളയും,കലാ കേരളത്തിന്റെ അഭിമാനമായ ഓട്ടന്‍തുള്ളലിന് രാജ്യാന്തര പ്രശസ്ഥി നേടിക്കൊടുത്ത ശ്രീ:കണ്ണനും(അഭിലാഷ്),സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളലും, യു.കേയിലെ കലാ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന തിരുവാതിര ,നൃത്ത നൃത്യങ്ങള്‍,ചെണ്ട വാദ്യം ഉള്‍പ്പെടെ മലയാള തനിമ വിളിച്ചോതുന്ന കലാ പരിപാടികള്‍  ഉള്‍പ്പെടുത്തിക്കൊണ്ട് തികച്ചും സൌജന്യമായി നടത്തപ്പെടുന്ന പൊന്നോണം 2018 ലേക്ക് നിങ്ങളേവരെയും സഹര്‍ഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

 

ഈ പരിപാടിയിലൂടെ സ്വരൂപിക്കുന്ന മുഴുവന്‍ തുകയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കുമെന്നും ഞങ്ങള്‍ അറിയിക്കുന്നു.

 

 

For information: Ssankan:07770468577, Vijay:07747787843, Joy:07842526272

 

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM