പുണ്യപുങ്കാവനത്തിലെ ചാത്തനേറ്‌ – UKMALAYALEE

പുണ്യപുങ്കാവനത്തിലെ ചാത്തനേറ്‌

Tuesday 23 October 2018 2:25 AM UTC

കാരൂർ സോമൻ, ലണ്ടൻ

LONDON Oct 23: മലയാളി സമുഹത്തിന് ഉൾക്കൊള്ളാനാവാത്ത വികാരപ്രകടനങ്ങളാണ് ശബരിമലയിൽ ഏതാനം ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

പവിത്രമായ ഒരു വന പ്രദേശത്തു് മാധ്യമങ്ങൾക് നേരെ  അയ്യപ്പ ഭക്തന്മാർക് നേരെ നടത്തുന്ന ഈ ചാത്തനേറ്‌ ഏതു രാഷ്ട്രീയ കോമാളികൾ നടത്തി രസിച്ചാലും ഇത് കണ്ടിരിക്കുന്ന  ലോകമെമ്പാടുമുള്ള മതേതര മലയാളികൾ അസ്വസ്ഥരാണ്.

മലയാളിയുടെ ആരാധനാപാത്രമായ ശ്രീ അയ്യപ്പനെ വോട്ടു പെട്ടി നിറക്കാൻ വേണ്ടി ആരൊക്കെ ബോധപൂർവം വഴിയിൽ വലിച്ചിട്ടാലും കാലം അവർക്കു മാപ്പു കൊടുക്കില്ല.

നിങ്ങൾക് ലഭിച്ച അൽമിയ പ്രേരണ ഇതാണോ? ഓരോ ജീവനിലും ഈ പ്രപഞ്ചശക്തി ഒരാൽമാവിനെ പ്രതിഷ്ഠിച്ചിടുണ്ടു. ആ അൽമിയ പ്രേരണകൾ ശാന്തിയും സമാധാനവുമാണ്.  ഭരണപക്ഷവും പ്രതിപക്ഷവും അവിടെക്കായിരിന്നു സഞ്ചരിക്കേണ്ടത്.

അവിടെ എല്ലാ അന്തരങ്ങളും, വിശ്വാസവും അവിശ്വാസവും അവസാനിക്കുമായിരിന്നു. ഇതിലൂടെ നിങ്ങളുടെ ആജ്ഞ, അജ്ഞത, ആഗ്രഹം ലോകം കണ്ടു.

ഇപ്പോൾ കാണുന്നത് കാളവണ്ടിയുഗത്തിലെ ജീർണ്ണിച്ച സംസ്കാരമാണ്. പൂങ്കാവനം ചാത്തനേറുകാരുടെ അധിനിവേശാകേന്ദ്രമാക്കരുത്‌.

ആധുനികത കടന്നു ചെല്ലുന്നത് അന്ധവിശ്വാസങ്ങളെ അന്ധകാരശക്തികളെ അകറ്റാനാണ്. നാഗ്പൂരിൽ ഒരു നക്ഷത്രവനമുണ്ട്. അവിടുത്തെ കുറെ മനുഷ്യരുടെ ജന്മനക്ഷത്രങ്ങൾ തിരുമാനിക്കുന്നത് അവിടെ നട്ടുവളർത്തിയിരിക്കുന്ന സുന്ദര മരങ്ങളാണ്.

നമ്മുടെ ആൽമരംപോലെ ആ മരങ്ങളെ അവർ ദൈവതുല്യവുമായി കാണുന്നു. അതിന്റ ഒരു കമ്പുപോലും മുറിക്കില്ല. അത് പാപം എന്ന ആചാരത്തിലാണ്. അവിടെ വൈദുതി എന്ന ശാസ്ത്ര വില്ലൻ വെളിച്ചമായി കടന്നു ചെന്നു.

ദേവന്മാരും അസുരന്മാരും കോപിക്കുമെന്നും ആചാര മര്യാദകൾ ആകെ തകരുമെന്നും ഭക്തജനങ്ങൾ ദയനീയമായി വിലപിച്ചു. അവിടെ വെളിച്ചം വീശിയപ്പോൾ  കൊടുംകാറ്റ് അണഞ്ഞു. മംഗളഗീതങ്ങൾ ഉയർന്നു.

ഇന്നവർ പുളകം കൊള്ളുന്നു. അവിടുത്തെ പൂങ്കാവനത്തിൽ ആരും ചാത്തനായി  താവളമടിച്ചില്ല. താല്പര്യമുള്ളവർ താരും തളിരുമണിഞ്ഞു നിൽക്കുന്ന അയ്യപ്പന്റ പൂങ്കാവനത്തിൽ ദുരെ നിന്നെങ്കിലും ഒന്ന് പ്രണമിക്കാൻ നമ്മുടെ അമ്മമാരേ, സഹോദരിമാരെ പുരുഷകേസരികൾ അനുവദിക്കണം. ഇവിടെ വിദ്യാസമ്പന്നരായ സ്ത്രീകൾ പുരുഷന്മാരെ അടയാളപ്പെടുത്തുണ്ട്.

സ്നേഹനിധിയായ അച്ഛനെ, ഭർത്താവിനെ എതിർക്കാൻ അവർ വരില്ല.  മനസ്സുകൊണ്ട് അവർ നിങ്ങൾക് ഒപ്പമല്ല. അയ്യപ്പൻ ഉന്നത കുലജാതനൊന്നുമല്ല. സ്ത്രീകളെ കണ്ടാൽ ഒളിച്ചോടില്ല.  ഇതിലൂടെ ഇന്ത്യ മതാചാരങ്ങൾക് വളരെ വളക്കൂറുള്ള മണ്ണാണ് എന്ന് തെളിയുന്ന.

ആ മണ്ണിന്റെ ചോര ഊറ്റികുടിക്കാൻ രാഷ്ടിയകർ കടന്നുവരുന്നു. അങ്ങനെ വിശ്വാസികൾ വർദ്ധിച്ച മത വികാരജീവികളായി മാറുന്നു.  അവരെ വിളിക്കേണ്ടത് മതഭ്രാന്തന്മാർ എന്നാണ്.

കേരളത്തിലും ഈ വിഷയവുമായി ചില തല്പര സ്വാർത്ഥന്മാർ മതഭ്രാന്തുമായി ഇറങ്ങിയിട്ടുണ്ട്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്.

ഇവർ കാട്ടിൽ നിന്നും വരുന്ന കല്ല് ആകാശത്തു നിന്നും വരുന്ന ഉൽക്കയുടെ കഷണമെന്ന് പറയാതിരിക്കുന്നത് മഹാഭാഗ്യ൦.

ഈ ചാത്തനെറിൽ, ഗുണ്ടവിളയാട്ടത്തിൽ

എത്ര പേരുടെ തലപൊട്ടി എന്നതും എത്രയെത്ര വാഹനങ്ങൾ മറ്റ് മാധ്യമ നഷ്ടങ്ങൾ വന്നതൊക്കെ ഇതിനു നേതൃത്വ൦ നൽകിയവരുടെ കൈയിൽ നിന്നും ഈടാക്കാൻ സർക്കാർ തയാറാണോ? മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യമാണ് നിത്യവും ഹനിക്കപ്പെടുന്നത്.

അയ്യപ്പഭക്തർ എന്ന പേരിൽ ഈ വനപർവ്വതാരോഹണ സംഘത്തെ ചാത്തനേറ്‌ നടത്താൻ അവിടെ എത്തിച്ചത് ഏത് പാർട്ടിയാണ്.? ഇവരൊക്കെ അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോയ സമയ൦ അടുത്ത വീട്ടിലെ പഴുത്ത മാങ്ങയുള്ള മാവിൽ എറിയാൻ പോയതുകൊണ്ടാണ് ഈ പുണ്യഭൂമിയിൽ എറിനെത്തിയത്.

ഇവരെല്ലാം ഓരൊ മതരാഷ്ട്രീയക്കാരുടെ ഗുണ്ടകളും ചാവേറുകളുമായതിനാലാണ്  ഇവർ സമൂഹത്തിൽ ഈ അഴിഞ്ഞാട്ടം നടത്തുന്നത്. ഇവർക് പറ്റിയ കേന്ദ്രങ്ങൾ വടക്കേ ഇന്ത്യയാണ്. ആ കുട്ടത്തിൽ കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതുപോലെ കുറെ അഭിനവ സമരനായകന്മാരും അറസ്റ്റുവരിച്ചു ജയിലിൽ പോയി നിരാഹാരം കിടക്കുന്നവരുമുണ്ടു.

കിണറ്റിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങുന്നു ഇവരുടെ ലക്ഷ്യ൦ ഒന്ന് മാത്രമാണ്. അധികാരത്തിന്റ അപ്പക്കഷണങ്ങൾ. പേരും പെരുമയും വർദ്ധിപ്പിക്കുന്നു. എല്ലാം ഗുഢലക്ഷ്യങ്ങളാണ്.  ഇത് എല്ലാ പാർട്ടികളിലും കാണാറുണ്ട്.

കൂടെ നടന്ന് കഴുത്തറക്കുന്ന ഈ കൂട്ടരേ സൂക്ഷികുക.  അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട പോലീസ് ഗവേഷകരെപോലെ കാക്കിയണിഞ്ഞും, ദൃക്‌സാക്ഷികളായ കുറെ പാവം അയ്യപ്പ ഭക്തന്മാരും കാഴ്ചക്കാരാകുന്നു.  ഈ കൂട്ടർ കാലത്തിനു നൽകുന്നത് കൊടുംഭീഷണിയാണ്.

നമ്മുടെ എത്രയോ വിശ്വാസ ആചാരങ്ങൾ മാറി. പന്ത്രണ്ട് വർഷങ്ങൾ കോടതിയിൽ അലക്കി വെളുപ്പിച്ച ഈ കേസ് പന്ത്രണ്ട് ദിവസത്തിനുള്ളിൽ ഇതിലെ അഭിനവ പുരുഷകേസരികളെ വിളിച്ചു് വേണ്ടുന്ന മാറ്റങ്ങൾ വരുത്തി അനിവാര്യമായതു ചെയ്യാമായിരിന്നു.

പലരും കരുതിയത് സർക്കാർ ആർജ്ജവത്തോടെ ഇതിനെ നേരിടുമെന്നാണ്.  ആദിമകാലങ്ങളിൽ ക്ഷേത്രപ്രവേശനം ബ്രഹ്മണന്മാരുടെ കുത്തകയായിരിന്നു. പിന്നീട് സമ്പത്തുള്ളവരുടെ, പിന്നീടുള്ള വിമോചന സമരങ്ങളിലൂടെ സാധാരണകാരുടെ, പാവങ്ങളുടെ അവകാശമായി.

അങ്ങനയെങ്കിൽ ശബരിമലയിലെ മേൽശാന്തി അടക്കമുള്ള പൂജാരിമാർ എന്തുകൊണ്ട് ആദിവാസി മലയര വിഭാഗത്തിൽ നിന്നും കടന്നു വരുന്നില്ല. ശബരിമല ആചാരങ്ങളും പൂജാകർമ്മങ്ങളും 800 വര്ഷങ്ങളായി അവരല്ലേ ചെയ്തുകൊണ്ടിരിന്നത്. എന്തുകൊണ്ട് അവരെ പുറത്താക്കി? അതൊന്നും ചോദിക്കാൻ ആളില്ല.

അവർണ്ണ പൂജാരിയും അബലകളായ സ്ത്രീകളും കടക്കരുത്. കാരണം ഇവർ ശക്തരല്ല. എന്താണ് ഈ ഇരട്ട  നീതി?  എന്തുകൊണ്ട് തുല്യനീതി ലഭിക്കുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് മണ്മറഞ്ഞ ബ്രാഹ്മണമേധാവിത്വം രാഷ്ട്രീയ പാർട്ടികളുടെ പ്രേരണയാൽ വീണ്ടും കേരളത്തിൽ തലപൊക്കുന്നതാണ്.

ഈ ഇരട്ടത്താപ്പും മുതലെടുപ്പുമാണ് മതേതര സമുഹം, വിവേകമുള്ളവർ, അയ്യപ്പ ഭക്തർ  തിരിച്ചറിയേണ്ടത്. ഈ ചാത്തനേറുമായി ചോരപൊഴിക്കാൻ വരുന്ന കാവി വേഷക്കാർ അയ്യപ്പന്റ ശത്രുക്കളാണ്.

ഒരു മേശക്ക് ചുറ്റുമിരുന്നു ഈ പ്രശനം പരിഹരിച്ചു് പുങ്കാവനത്തിന്റ സമീപപ്രദേശങ്ങൾ ഒരു അന്താരാഷ്ട്ര ടൂറിസ്റ്റുകേന്ദ്രമാക്കുക. അതാണ് കേരളത്തെ സ്നേഹിക്കുന്നവർ ചെയ്യണ്ടത്.  അയ്യപ്പനെ വെറുതെ വിടുക  നിങ്ങൾക് പുണ്യം കിട്ടും.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM