ദീപാവലി ആഘോഷങ്ങൾക്ക് മിഴിവേകാൻ നർത്തകി ശാശ്വതി വിനോദ് – UKMALAYALEE

ദീപാവലി ആഘോഷങ്ങൾക്ക് മിഴിവേകാൻ നർത്തകി ശാശ്വതി വിനോദ്

Tuesday 22 October 2019 5:34 AM UTC

LONDON Oct 22: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു.

ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങൾക്ക് പകിട്ടേകുന്നു.

നൃത്ത സന്ധ്യ കൂടാതെ 26 October 2019 വൈകുന്നേരം 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ഗരുവായൂർ ഏകാദശിയോടനുബന്ധിച് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം ഈവർഷം അതിവിപുലമായി നവംബർ 30 നു ക്രോയ്ടോൻ ലാങ്‌ഫ്രാൻക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook:https://www.facebook.com/londonhinduaikyavedi.org

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

CLICK TO FOLLOW UKMALAYALEE.COM