
ക്രോയിഡോണിന് ആവേശമായി ശ്രീ അശോക് കുമാർ നേതൃത്വം നല്കിയ മാരത്തോൺ ചാരിറ്റി ഇവൻറ്
Sunday 19 May 2019 11:19 PM UTC

ലണ്ടൻ May 20 : സമൂഹത്തിൽ നന്മയുടെയും സ്നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുൾക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന മാരത്തോൺ ചാരിറ്റി ഇവൻറ് ഈ വർഷവും ക്രോയ്ഡോണിലെ ലാൻഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തിൽ വെച്ചു നടത്തി.
മാരത്തോൺ ചരിത്രത്തിൽ ആദ്യമായി ആറു മേജർ മാരത്തോൺ പൂർത്തിയാക്കിയ ആദ്യ മലയാളികൂടിയായ ശ്രീ അശോക് കുമാർ നേതൃത്വം നൽകുന്ന ഈ ചാരിറ്റി സംഘടന ഈ കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങളുടെ ചാരിറ്റി പ്രവർത്തനവുമായി മുന്നോട്ടുപോകുകയാണ് .
ഈ കഴിഞ്ഞ ചുരുങ്ങിയ കാലയളവിൽ 16000 പൗണ്ടിൽ അധികം സമാഹരിക്കുകയും ആക്ഷൻ അഗൈനിസ്റ് ഹങ്ഗർ പോലെയുള്ള . ചാരിറ്റി സംഘടനക്കു നൽകുന്നതിലൂടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവശതഅനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് എത്തിച്ചു നൽകുന്നതിനും ഈ കൂട്ടായ്മ്മക്ക് കഴിഞ്ഞു.
ഈ വർഷത്തെ മാരത്തോൺ ഇവൻറ് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ ധനസമാഹരണത്തിനായിട്ടാണ് നടത്തപ്പെട്ടത് ചടങ്ങ് ഉത്ഘാടനം ചെയ്തത് ആശംസകൾ നേരുന്നതിനായി ക്രോയ്ഡോണിലെ മേയർ Ms Benedatta Khan, ബ്രിട്ടീഷ് ഹാർട്ട് ഫൌണ്ടേഷൻ റെപ്രെസെന്ററ്റീവ് ഹീയതേർ കരോൾ , ക്രോയ്ഡോൺ കൗൺസിലർ Ms മഞ്ജു ഷാഹുൽ ഹമീദ് എന്നിവരോടൊപ്പം ക്രോയ്ഡോണിലേ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു .
നമ്മുടെ കൂട്ടായ്മകളെ സമൂഹത്തിൻറെ വിവിധതലങ്ങളിൽ കോർത്തിണക്കി അതായത് കലാ, കായികം, സാംസ്കാരികം അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനാണ് തൻറെ ഓരോ പ്രവർത്തനവുമെന്ന് ശ്രീ അശോക് കുമാർ തന്റെ നന്ദി പ്രകാശനത്തിൽ പറയുകയുണ്ടായി.
മലയാളികൂട്ടയ്മകൾക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായപ്പോൾ ശ്രീ അശോക് കുമാറിൻറെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം .
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിക്കുകയുണ്ടായി. പരിപാടിയിലൂടെ സമാഹരിച്ച തുക ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈമാറും. അടുത്ത വർഷത്തെ മാരത്തോൺ ഇവെന്റിനായുള്ള കാത്തിരിപ്പിലാണ് ക്രോയ്ഡോൺ മലയാളികൾ.
Post navigation
CLICK TO FOLLOW UKMALAYALEE.COM