ക്രിസ്മസ് കരോൾ മത്സരം ഡിസംബർ 8 ന് കവൻട്രിയിൽ. – UKMALAYALEE

ക്രിസ്മസ് കരോൾ മത്സരം ഡിസംബർ 8 ന് കവൻട്രിയിൽ.

Friday 14 September 2018 3:14 AM UTC

കൊവെൻട്രി Sept 14:  യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട്  ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ രണ്ടാം പതിപ്പ് 2018 ഡിസംബർ 8 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു.

 

ക വെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 2 മണി മുതൽ  സംഘടിപ്പിക്കുന്ന കരോൾ  ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും.

 

ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യാതിഥിതിയായി പങ്കെടുത്തു സന്ദേശം നൽകും . കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

 

കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസഫിയാൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.

കഴിഞ്ഞവർഷത്തേതുപോലെ തന്നെ കരോൾ ഗാന മത്സരത്തിൽ  വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്.

 

ഒന്നാം സമ്മാനമായി 1000  പൗണ്ടും, രണ്ടാം സമ്മാനമായി  500 പൗണ്ടും, മൂന്നാം സമ്മാനമായി 250  പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.

 

ജോയ് ടു ദി വേൾഡിന്റെ ഒന്നാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആദ്യകിരീടം ചൂടിയത് കരോള്‍ ഫോര്‍ ക്രൈസ്റ്റ്, ലിവര്‍പൂള്‍ ആയിരുന്നു.

 

രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറും, ബിര്‍മിങ്ഹാം നോര്‍ത്ത് ഫീല്‍ഡ് ക്വയറും സ്വന്തമാക്കി.

 

കൂടുതൽ ടീമുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരം മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്.

 

യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന  ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള  ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

 

മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 15 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

വാർത്ത നൽകിയത്: ജോഷി സിറിയക് .

 

Contact numbers: 07500058024 /  07828456564  / 07958236786

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM