ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ! – UKMALAYALEE

ക്നാനായ യുവജന മാമാങ്കം തെക്കൻസ് 2018 ; തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ!

Saturday 24 November 2018 4:37 AM UTC

LONDON Nov 24: യുകെയിലെ ക്നാനായ യുവജന ചരിത്രത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന,  ആയിരത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന ക്നാനായ യുവജന മാമാങ്കം , തെക്കൻസ് 2018  അതിൻറെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാ നെന്ന് യുകെകെസിഎ പ്രസിഡണ്ട് ജോൺ മലേമുണ്ടയ്ക്കൽ അറിയിച്ചു.

നവംബർ 24 ആം തീയതി കവൻട്രിയിൽ Mercia Venue യിൽ വെച്ച്  നടക്കുന്ന മാമാങ്കത്തിന് വിശിഷ്ട അതിഥിയായി എത്തുന്ന മാർ ജോസഫ് പണ്ടാരശേരി പിതാവിനെ  യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ക്നാനായ വികാരി ജനറാൽ ഫാദർ സജി മലയിൽ പുത്തൻപുരയിലും ചേർന്ന്  സ്വീകരിച്ചു.

മാസങ്ങളോളമായി നടക്കുന്ന  തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് കെസിവൈ ൽ പ്രസിഡണ്ട് ശ്രീ ജോണി മലേ മുണ്ടക്കൽ അറിയിച്ചു.

രാവിലെ ഒമ്പതരയ്ക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന തെക്കൻ സ് 2018 ഡാൻസുകളും, ടോക്കുകളും, ക്നാനായ പാട്ടുകളും മാർഗംകളിയും , യുകെയുടെ പലഭാഗത്തുനിന്നും എത്തുന്ന വിവിധ  യൂണിറ്റുകളുടെ വിസ്മയം തീർക്കുന്ന സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസുകളും അവസാനം യുവജനങ്ങളുടെ ആവേശമായ DJ ഡിജെ യും ഒത്തുചേരുമ്പോൾ ക്നാനായ മാമാങ്കം കവൻട്രിയിൽ  ക്നാനായ യുവജനങ്ങൾക്ക് ഒരു പുതിയ ആവേശവും ഉണർവും നൽകും.

വീകുന്നേരം എട്ടുമണിയോടുകൂടി ഈ മാമാങ്കത്തിന് തിരശ്ശീലവീഴും.

തെക്കൻ 2018 ന്റെ ഭാഗമായി ഒരുക്കുന്ന

UKKCYL തീം സോങ് അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.   ഇൗ തീം സോങ്ങിന് വരികളെഴുതിയിരിക്കുന്നത് റീത്ത ജിജി രാജപുരം ആണ് അതുപോലെ ഇതിൻറെ മ്യൂസിക് ചെയ്തിരിക്കുന്നത് പ്രശസ്ത പ്രശസ്ത സംഗീതജ്ഞൻ ഷാന്റി  ആൻറണിയാണ്.

പാടിയിരിക്കുന്നത് ജയ്സൺ മാത്യു വും  Stoke on Trent ഇൽ നിന്നുള്ള  ജിഷ ബിനോയിയും ആണ്. ഇൗ സോങ്ങ് കെസിവൈൽ നു വേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നത്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉള്ള ബിനോയി തോമസ് ആണ്.

ഈ തീം സോങിന്റെ പ്രകാശന കർമ്മം തെക്കൻ  2018  പ്രോഗ്രാമിന് ഇടയിൽ  നടക്കുന്നതായിരിക്കും. ഈ ഗാനം യുകെകെസിഎയുടെ യുവജനങ്ങളിൽ ആവേശം വിതറും എന്ന് ഉറപ്പാണ്.

അതുപോലെ ” തെക്കൻസ് 2018″ ന്റെ welcome dance മുൻ ഡാൻസ് ഒളിമ്പ്യൻ  ശ്രീ ടോണി വഞ്ചിന്താനതിന്റെ  നേതൃത്വത്തിൽ അമ്പതോളം വരുന്ന യുവജനങ്ങൾ അതിഗംഭീരമായി ചുവടു വക്കുന്നു.

ഇതിനകം  തന്നെ ശ്രദ്ധ നേടിയ    “താരകളേ.. എന്ന് തുടങ്ങുന്ന സ്വാഗത ഗാനം എഴുതിയത്,  ടോമി  പടപുരയും സിന്റോ വെട്ടുകല്ലെലും ചേർന്നാണ്. ഇതിന്റെ music ചെയ്തിരിക്കുന്നത് ബിനീഷ് ഉഴവൂർ ആണ്.

Venue : Mercia Venue, Lockhurst Ln, Coventry CV6 5PD

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM