കൊണ്ടും കൊടുത്തും ചോദ്യങ്ങളും ഉത്തരങ്ങളും കത്തിക്കയറും: പ്രഭാഷണ പരമ്പരകളുമായി സി രവിചന്ദ്രനും വൈശാഖന്‍ തമ്പിയും യുകെയില്‍ – UKMALAYALEE
foto

കൊണ്ടും കൊടുത്തും ചോദ്യങ്ങളും ഉത്തരങ്ങളും കത്തിക്കയറും: പ്രഭാഷണ പരമ്പരകളുമായി സി രവിചന്ദ്രനും വൈശാഖന്‍ തമ്പിയും യുകെയില്‍

Thursday 25 April 2019 3:17 AM UTC

LONDON April 25: ചില സംവാദങ്ങളങ്ങനെയാണ്; അവ ചരിത്രത്തിന്റെ ഭാഗമാവുകമാത്രമല്ല, കാലങ്ങൾക്കതീതമായി സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കും.  കേരളം അടുത്തകാലത്തു കണ്ട ഏറ്റവും വൈവിദ്ധ്യാത്മകവും വിഞ്ജാനപ്രതവുമായ  ഒരു സംവാദം ആയിരുന്നു Kerala  Literature Festival 2019നിൽ, DC ബുക്ക്സ് സംഘടിപ്പിച്ച ‘നിഷേധത്തിന്റെ ലാവണ്യം’ എന്ന ചോദ്യോത്തര പരിപാടി. 

മലയാളത്തിലെ പ്രമുഖ ജേർണലിസ്റ് അഭിലാഷ് മോഹൻ ആയിരുന്നു ചോദ്യകർത്താവ്. ചോദ്യങ്ങൾക്കുത്തരം പറയേണ്ടിയ ആൾ കേരളത്തിലെ പ്രമുഖ വാഗ്‌മിയും, ശാസ്ത്രപ്രചാരകനും, നിരീശ്വരവാദിയുമായ ശ്രീ സി രവിചന്ദ്രൻ.

കൊണ്ടും കൊടുത്തും ചോദ്യങ്ങളും ഉത്തരങ്ങളും കത്തികയറിക്കൊണ്ടിരിക്കുന്നു  വിഷയം സംവരണത്തിലേക്കെത്തുന്നു.

 ചോദ്യകർത്താവ് പറയുന്നു “സംവരണം ഒരു ചരിത്രപരമായ നീതിയാണ്, ഭരണഘടനാ വ്യാഖ്യാനമനുസരിച്ചു അത് പങ്കാളിത്ത നീതിയാണ്, Participative Justice ആണ്, അങ്ങനെയിരിക്കെ നമ്മൾ ജാതി കളയണം അതുകൊണ്ട് സംവരണം വേണ്ടായെന്നുവയ്ക്കലാണ് യഥാർത്ഥത്തിൽ നല്ലയൊരു position എന്ന് എങ്ങനെ വാദിക്കാൻ കഴിയും?

“ഉത്തരം ചടുലവും സൂഷ്മവുമായിരുന്നു  രവിചന്ദ്രൻ പറയുന്നു “ഈ….  ഭരണഘടനയിൽ യഥാർത്ഥത്തിൽ സംവരണമില്ല. പലരും പറയുന്നുണ്ട്‌ ഭരണഘടനാശില്പികൾ വിഭാവനം ചെയ്‌ത ഒന്നാണ് സംവരണം എന്ന്. അതായത്‌ 1951-ലെ Chempakam Vs Madras State എന്ന കേസ് നോക്കുക, ആ വിധിയിൽ പറയുന്നുണ്ട് ജാതിസംവരണം ഭരണഘടനാവിരുദ്ധമാണെന്ന്.

അതിനുശേഷം 1951 ജൂണിൽ ആദ്യത്തെ amendment വന്നതുകൊണ്ടാണ്  cast reservation ഇൻഡ്യയിൽ വരുന്നത്. അതായത് ഭരണഘടനയിൽ ഇല്ലാത്ത കാര്യമാണ് …”

നിശിതമായ വസ്തുതകളോടെ രണ്ടുപേരും സംവരണത്തിന്റെ ആവശ്യകതെയ്ക്കുറിച്ചും അതിന്റെ irrelevance- നെ കുറിച്ചും തർക്കിക്കുന്നു.

വിഷയം മറ്റു മേഖലകളിലേക്കും കടക്കുന്നു; നവോതഥാനം, ശ്രീ നാരായണാഃഗുരു, സണ്ണി കപീക്കാട്, പൊളിറ്റിക്കൽ ഇസ്ലാം, ബ്രാഹ്മിണിക്കൽ യുക്തിവാദം…….!!

എന്നാൽ ഈ പരിപാടിയുടെ ഒരു സവിശേഷത, അഭിലാഷിന്റെ ചോദ്യങ്ങളേക്കാൾ കൂടതൽ, പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് ശ്രീ രവിചന്ദ്രനെ ഒരുപരിധിവരെ challenge ചെയ്യാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു.

Hominem’19 എന്ന പേരിൽ esSENSE U.K ലണ്ടനിൽ വച്ച് മെയ്-6-ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രത്യേകതയും ഇതുതന്നെയ്യാണ്.

 ശ്രീ രവിചന്ദ്രനും, ശ്രീ വൈശാഖൻ തമ്പിയും ആണ് പ്രഭാഷകരായി എത്തുന്നത്.

മുഖ്യപ്രഭാഷണൾക്കുശേഷം, Challenge Ravichandran & Challenge Vaisakhan Thampi എന്ന പേരിൽ, ഏകദേശം ഒന്നര മണിക്കൂറോളും നീളുന്ന ഒരു ചോദ്യോത്തരവേളയാണ് സംഘാടകർ ബ്രിട്ടീഷ് മലയാളികൾക്കായി ഒരുക്കുന്നത്.

ലണ്ടണിലെ വിവിധ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സ്വതന്ത്ര ചിന്തകരും പരിഷ്കർത്താക്കളും ഈ പരിപാടിയിൽ പങ്കേടുക്കുകയും പ്രഭാഷകരുമായി സംവാദിക്കുകയും ചെയ്യും.

മുഖ്യപ്രഭാഷണങ്ങളുമായിട്ട് ബന്ധപ്പെട്ട ചോദ്യങ്ങൾക്കപ്പുറം, കേരളത്തിലെ നവോത്ഥാനമേഖലയിലെ ചിന്താവൈവിധ്യങ്ങളെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സാമൂഹിക അന്തർധാരകളെകുറിച്ചും തങ്ങളുടെ ആശയങ്ങളെ പങ്കുവയ്ക്കാനുള്ള ഒരു വേദിയായി ഈ പരിപാടിയെ മാറ്റാൻ  Hominem’19  സംഘാടകർ പരിശ്രമിക്കുകയാണ്, അതിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

Hominem’19: London, May 6th 2pm. Challenge C Ravichandran & Challenge Vaisakhan Thampi.

Spring West Academy, Browells Lane, Feltham, TW13 7EF, United Kingdom

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM