കൊച്ചിൻ കലാഭവൻ പ്രവർത്തനങ്ങൾ യുകെയിലും ആരംഭിക്കുന്നു – UKMALAYALEE
foto

കൊച്ചിൻ കലാഭവൻ പ്രവർത്തനങ്ങൾ യുകെയിലും ആരംഭിക്കുന്നു

Wednesday 15 January 2020 4:48 AM UTC

LONDON Jan 15: മലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെ കൈരളിക്കു സമ്മാനിച്ച പ്രസ്ഥാനമാണ് കൊച്ചിൻ കലാഭവൻ. മലയാള സിനിമയിൽ ക്യാമറയ്ക്കു മുന്നിലും പിന്നിലുമുള്ള പ്രീയങ്കരരായ ഒട്ടേറെ താരങ്ങൾ  കൊച്ചിൻ  കലാഭവന്റെ സംഭാവനയാണ്.

ധന്യനായ ആബേലച്ചന്റെ നേതൃത്വത്തിൽ  ആരംഭം കുറിച്ച്  ആദരണീയനായ ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസ് തുടങ്ങിയ അനവധി അതുല്യ കലാകാരന്മാരുടെ സംരക്ഷണയിൽ വളർന്ന് ഇന്ന് ലോകമെങ്ങും  പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ കലാ പ്രസ്ഥാനം അതിന്റെ മനോഹരങ്ങളായ അൻപതു വർഷങ്ങൾ പിന്നിടുകയാണ്.

ഭാരതത്തിന്റെ തനതു കലകളും സംസ്കാരവും ഒപ്പം മലയാള ഭാഷയും  ലോകം മുഴുവൻ എത്തിക്കുക എന്ന ഉദ്യമം മുൻ നിർത്തി UAE, ഖത്തർ, കുവൈറ്റ്  തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ മറ്റ് ഏഷ്യൻ രാജ്യങ്ങളും കടന്നു കലാഭവൻ എന്ന പ്രസ്ഥാനത്തിന്റെ  പ്രവർത്തനങ്ങൾ യുകെയിലും ആരംഭിക്കുകയാണ്.

കൊച്ചിൻ  കലാഭവന്റെ ഈ സുവർണ്ണ ജൂബിലി വർഷത്തിൽ യുകെയിൽ ലണ്ടൻ കേന്ദ്രികരിച്ച് COCHIN KALABHAVAN LONDON, Academy of Music & Arts എന്ന സ്ഥാപനം അതിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയാണ് .

ഭാരതീയ, കേരളീയ കലകൾ, സംഗീതം, നൃത്തം, വാദ്യോപകരണങ്ങളുടെ പരിശീലനം അഭിനയം തുടങ്ങി കളരിപ്പയറ്റ് വരെയുള്ള ദേശിയ അന്തർ ദേശിയ കലകളുടെ ഒരു പരിശീലനക്കളരിയായാണ് കലാഭവൻ ലണ്ടൻ പ്രവർത്തനമാരംഭിക്കുന്നത്.

2020 ഫെബ്രുവരി ഒന്നാം തിയതി ലണ്ടനിൽ വെച്ചു നടക്കുന്ന “യുക്‌മ ആദര സന്ധ്യ 2010” പരിപാടിയിൽ വെച്ച് “കലാഭവൻ ലണ്ടൻ” പ്രവർത്തനങ്ങൾക്ക് ഔദോഗികമായി ആരംഭം കുറിക്കും .

കലാപരമായ രംഗങ്ങളിൽ ഉയർന്ന യോഗ്യതയും, പ്രാവീണ്യവും  അനേക വർഷങ്ങളുടെ പ്രവർത്തന പരിചയവുമുള്ള  ഇന്ത്യയിലും യുകെയിലുമുള്ള അദ്ധ്യാപകരായിരിക്കും കലാഭവൻ അക്കാഡമിയിലെ പരിശീലകർ.

യുകെയിലുള്ള  സംഗീത നൃത്ത വാദ്യോപകരണ രംഗങ്ങളിൽ പ്രാവീണ്യമുള്ളവരും കലാഭവൻ അക്കാദമിയോടു ചേർന്നു പ്രവർത്തിക്കാൻ താല്പര്യമുള്ളവരുമായ പരിശീലകർ ദയവായി ബന്ധപ്പെടുക.(kalabhavanlondon@gmail.com) Mob: 07841613973

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM