കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു – UKMALAYALEE

കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു

Wednesday 29 January 2020 6:15 AM UTC

ജേക്കബ് മാളിയേക്കൽ

ബേൺ Jan 29 : സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു. സ്വിറ്റ്‌ സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഐഎഫ്എസ്, ഫെലിൻ വാളിപ്ലാക്കലിൽ നിന്നും ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട് യൂറോപ്യൻ കലാമാമാങ്കത്തിന്‍റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു.

www.kalamela.com എന്ന വെബ്‌സൈറ്റിൽ മത്സരാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. പതിവുപോലെ ഓൺലൈനിലൂടെ മാത്രമേ രജിസ്‌ട്രേഷൻ ഉണ്ടാവുകയുള്ളൂ.

ജനുവരി 26 ന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സെക്കൻഡ് സെക്രട്ടറി റോഷ്‌നി അഭിലാഷ് ഐഎഫ്എസ് , കേളി പ്രസിഡന്‍റ് ജോസ് വെളിയത്ത് , സെബാ വെളിയത്ത്, വൈസ് പ്രസിഡന്‍റ് ഷാജി ചാങ്ങേത്ത് സുജു ഷാജി ജോർജ് , സെക്രട്ടറി ബിനു വാളിപ്ലാക്കൽ, ഫെലിൻ വാളിപ്ലാക്കൽ, ട്രഷറർ ഷാജി കൊട്ടാരത്തിൽ, ഷീല കൊട്ടാരത്തിൽ, എക്സിക്യൂട്ടീവ് അംഗം വിശാൽ ഇല്ലിക്കാട്ടിൽ ,സഞ്ജു , മിയ,ലൂക്കാ , മന്ന ഇല്ലിക്കാട്ടിൽ , കേളി അംഗങ്ങളായ ജിനു ജോർജ് കളങ്ങര, ബിന്ദു, മത്തായി കളങ്ങര, ബിന്നി വെങ്ങാപ്പള്ളിൽ ടോമി വിരുത്തിയേൽ എന്നിവർ സംബന്ധിച്ചു.

മേയ് 30 ,31 തീയതികളിൽ സൂറിച്ച് ഫെറാൽടോർഫിലെ വിശാലമായ ഹാളാണ് കേളി പതിനേഴാമത് അന്താരാഷ്ട്ര കലാമേളക്ക് അരങ്ങുണരുക. ഇന്ത്യക്ക് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ കലാമാമാങ്കമാണ് കേളി കലാമേള.

ഇന്ത്യൻ കലകൾ മത്സരത്തിലൂടെ മാറ്റുരക്കുന്ന യൂറോപ്യൻ വേദി. കലാതിലകം, കലാപ്രതിഭ, കേളി കലാരത്ന ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി എന്നിവയ്ക്കു പുറമെ എല്ലാ മത്സര വിജയികൾക്കും കേളി ട്രോഫികളും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

Binu Valiplackal – Secretary Keli. Keli Swiss · an Indo-Swiss Socio – Cultural Organization in Switzerland. Post Box 20 · CH – 4952 Schlieren. Telefon·  +41 (0) 78 692 19 77. mail  secretary@keliswiss.org. Website www.keliswiss.org

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM