കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ Medwayഹിന്ദു മന്ദിറില്‍ നവംബര്‍ 30നു – UKMALAYALEE

കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ Medwayഹിന്ദു മന്ദിറില്‍ നവംബര്‍ 30നു

Wednesday 27 November 2019 7:12 AM UTC

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്ഷത്തെ അയ്യപ്പപൂജ 2019 നവംബര്‍ 30, ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 11 മണി വരെ കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച്  നടത്തപ്പെടുന്നു.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്.

ബ്രിസ്ടോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.

ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകരായ ശ്രീ ജിനേഷ് പിള്ള (Mobile : 07747178476) ശ്രീ മനോജ് കുമാർ (Mobile :07985245890) എന്നിവർ അറിയിച്ചു.

അയ്യപ്പപൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 28-നു മുന്പായി താഴെകൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.

അയ്യപ്പപൂജയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ Eventbrite വെബ്‌സൈറ്റിൽ ഈ വെബ്ലിങ്ക് വഴി reservation നടത്താവുന്നതാണ്:

https://www.eventbrite.co.uk/e/ayyappa-pooja-2019-kent-hindu- samajam-tickets-83285151129

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail:  kenthindusamajam@gmail.com
Website:  kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter:  https://twitter.com/KentHinduSamaj

Telephone: 07838170203 / 07753188671 / 07973151975 / 07735368567 / 07906130390/
07507766652 / 07502310024 / 07985245890 / 07747178476 / 07940569999

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM