കാന്റര്‍ബറിയില്‍ എറണാകുളം സ്വദേശി മരണമടഞ്ഞു
Saturday 14 December 2019 5:35 AM UTC
ലണ്ടന്‍ Dec 14 : ചെറിയ ഇടവേളയ്ക്കു ശേഷം യുകെയിലെ മലയാളി സമൂഹത്തെ നടുക്കി മരണവാര്‍ത്ത . കാന്റര്‍ബറിയില്‍ താമസിക്കുന്ന മലയാളിയുടെ മരണവാര്‍ത്തയാണ് എത്തിയത്. എറണാകുളം സ്വദേശിയായ ലാല്‍ജിത് വി കെ(64)യാണ് വ്യാഴാഴ്ച മരണമടഞ്ഞത്.
ഹൃദയസംബന്ധമായ അസുഖം മൂലം ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. കാന്റര്‍ബറിയിലെ വില്യം ഹാര്‍വി ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അന്ത്യം.
ലാല്‍ജിത്തിന്റെ വേര്‍പാടില്‍ വേദനിയ്ക്കുന്ന കുടുംബത്തിന് ആശ്വാസമേകാന്‍ കാന്റര്‍ബറി മലയാളി സമൂഹം ഒന്നാകെ രംഗത്തുണ്ട്.
കാന്റര്‍ബറി ഹോസ്പിറ്റലില്‍ ജീവനക്കാരനായിരുന്ന ലാല്‍ജിത് പ്രദേശ വാസികള്‍ക്ക് പ്രിയങ്കരനായിരുന്നു. ഏവരോടും സൗമന്യയി, ചിരിച്ചു കൊണ്ട് ഇടപെട്ടിരുന്ന വ്യക്തി എന്നാണ് ഏവരും ലാല്‍ജിത്തിനെ കുറിച്ച് പറയുന്നത്. കുടുംബത്തിന് ആശ്വാസം പകരാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കാന്റര്‍ബറിയിലെ വീട്ടില്‍ എത്തുന്നുണ്ട്.
എന്‍എച്ച്എസില്‍ സ്റ്റാഫ് നഴ്സായ ഭാര്യ ഉഷ ലാല്ജിത്തിനും ഏകമകള്‍ ഐശ്വര്യ ലാല്ജിത്തിനു(ലച്ചു)മൊപ്പം കാന്റര്‍ബറിയിലായിരുന്നു താമസം. അടുത്തിടെയാണ് മകളുടെ വിവാഹം ഉറപ്പിച്ചത്.
അടുത്ത വര്‍ഷം ബര്‍മിങ്ഹാം സ്വദേശിയായ മലയാളി യുവാവുമായിട്ടാണ് ഐശ്വര്യയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ലാല്‍ജിത്തിന്റെ മൃതദേഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം സംബന്ധിച്ച് കുടുംബം ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
Post navigation
CLICK TO FOLLOW UKMALAYALEE.COM