കഥകളിയെ അടുത്തറിയുവാൻ  പഠന ശിബിരവും രംഗാവതരണവും  അടുത്ത മാസം ജൂൺ എട്ടിന്  ലണ്ടനിൽ – UKMALAYALEE

കഥകളിയെ അടുത്തറിയുവാൻ  പഠന ശിബിരവും രംഗാവതരണവും  അടുത്ത മാസം ജൂൺ എട്ടിന്  ലണ്ടനിൽ

Friday 31 May 2019 12:29 AM UTC

LONDON May 31: അടുത്ത മാസം ജൂൺ എട്ടിന്  ലണ്ടനിൽ വെച്ച് , കഥകളിയെ അടുത്തറിയുവാൻ ഒരു  പഠന ശിബിരവും രംഗാവതരണവും  നടത്തുന്നു

കഥകളി ശരിക്കും  ആസ്വദിക്കാനുള്ള ഒരു കലാരൂപമാണ് ….അതും  കേരളത്തിന്റെ സ്വന്തം എന്നു പറയാവുന്ന ഒരു ലോകോത്തമ കലാരൂപം …!

കഥകളിയെ അടുത്തറിയുവാൻ വേണ്ടി ഒരു  പഠന  ശിബിരവും ഒപ്പമൊരു രംഗാവതരണവും  അടുത്ത മാസം ജൂൺ 8 , ശനിയാഴ്ച ലണ്ടനിലെ മാനർ പാർക്കിലുള്ള  ‘കേരള ഹൌസി’ൽ വെച്ച്’മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യും  , ‘കലാചേതന യു.കെ’ യും  ചേർന്നൊരുക്കുന്നു .

ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കഥകളിയെ പ്രായോഗികമായി ഏറെ അടുത്തറിയാൻ കളമൊരുങ്ങുകയാണ് അന്ന് . കഥകളിയെ സമഗ്രമായ പരിചയപ്പെടുന്നതിൽ തുടങ്ങി, വേഷ-ചമയങ്ങളോടെയുള്ള അവതരണത്തിൽ കലാശിക്കുന്ന പഠന പരമ്പരയാണിതിന്റെ പ്രത്യേകത.

ഇതിനോടനുബന്ധിച്ച് അന്നേ ദിവസം കേരള ഹൌസിൽ   ഉച്ചക്ക്  12 മണിമുതൽ കഥകളി വേഷങ്ങളുടെ  ഒരു പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിന്റെ തനതു കലയായ കഥകളി കൂടുതൽ അടുത്തറിഞ്ഞു ആസ്വദിക്കുവാനുള്ള അവസരങ്ങൾ ഒരുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാഹിത്യത്തോടൊപ്പം, കലയേയും ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌യുന്ന ‘കട്ടൻ കാപ്പിയും കവിതയും കൂട്ടായ്‌മ ‘ ഈ പഠന ശിബിരത്തിനും രംഗാവതരണത്തിനും വേദിയൊരുക്കുന്നത് …

അന്ന് വെകീട്ട് കൃത്യം 5 മണി മുതൽ 6 .30 വരെയുള്ള ആട്ടക്കഥ പഠന കളരിയിൽ     കഥകളി  വേഷങ്ങളെ പരിചയപ്പെടുത്തിയും ,  കൈമുദ്രകൾ മനസ്സിലാക്കി തന്നും,  താള രാഗ നിശ്ചയങ്ങളെ വിവരിച്ചും , മറ്റു പ്രതീക വ്യാഖ്യാന ശേഷികൾ വ്യക്തമാക്കിത്തന്നും  കലാമണ്ഡലം വിജയകുമാറും , കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്ന്  പല പല ലഘു അവതരണങ്ങളിലൂടെ കഥകളിയുടെ ആസ്വാദനം പങ്കെടുന്നവർക്ക് മുമ്പിൽ എത്തിക്കുന്നു…

ശേഷം  പൂതനാമോക്ഷം എന്ന കഥകളി ആവിഷ്കാരത്തിന്റെ കഥയും കഥാ സന്ദർഭങ്ങളും കാഴ്ചക്കാരോട്‌ വിശദീകരിച്ചുള്ള  അവതരണങ്ങൾ

ഈ അപൂർവ അവസരം ദയവായി നഷ്ടപ്പെടുത്താതിരിക്കുക. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി യു.കെ യിൽ അങ്ങോളമിങ്ങോളം കഥകളിയുടെ നാനാതരം രംഗാവതരണ പര്യടനങ്ങളും , ഒപ്പം തന്നെ നാട്ടിൽ നിന്നുള്ള പ്രശസ്ത കഥകളി കലാകാരന്മാരെ കൊണ്ടുവന്ന്  വരെ സംഘടിപ്പിക്കാറുള്ള  ‘ചേതന കഥകളി കമ്പനി’ ഇക്കൊല്ലം 2019  സെപ്തംബർ 15 ന്  ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ സംഘടിപ്പിക്കുന്ന  കഥകളി വേദിയിൽ   അവതരിപ്പിക്കുന്നത്   പൂതനാമോക്ഷം ആട്ടക്കഥയാണ്  .

ആയതിന് മുന്നോടിയായി അന്നത്തെ പൂതനാമോക്ഷം കളിയുടെ  – കഥയറിഞ്ഞ് ആട്ടം കാണുവാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ്  ഈ  പഠന ശിബിരത്തിൽ പങ്കെടുക്കുന്നവർക്ക് കൈവരുന്നത് ..

ചിരപരിചിതമായ കഥയാണ് പൂതനാമോക്ഷം. ശിശുവായ കൃഷ്ണനെ കൊല്ലുവാൻ കംസനാൽ നിയോഗിക്കപ്പെട്ട പൂതന അമ്പാടിയിൽ എത്തുന്നതും, വിഷം പുരട്ടിയ മുല കുഞ്ഞിനു നൽകുന്നതും, മുലപ്പാലിനോടൊപ്പം പൂതനയുടെ ജീവൻ തന്നെയും കൃഷ്ണൻ പാനം ചെയ്യുന്നതുമാണ് ആ കഥ.

ഇതിൽ മനോഹരമായ ഒരു ‘ട്വിസ്റ്റ്’ ഉണ്ട്. കോമളരൂപനായ കുഞ്ഞിനോടു തോന്നുന്ന സ്നേഹം പൂതനയെ ഒരു ധർമ്മസങ്കടത്തിൽ എത്തിക്കുന്നു. വേണമോ വേണ്ടയോ എന്നതാണ് ഉള്ളിലെ വടംവലി. കുഞ്ഞിനെ കൊല്ലാതെ പോയാൽ – താൻ കംസനാൽ കൊല്ലപ്പെടും.

കുഞ്ഞിനെ കൊല്ലാൻ തീരെ മനസ്സില്ല താനും. മനോധർമ്മത്തിനുള്ള വലിയ ഒരു അവസരമാണ് ഈ സന്ദർഭത്തിൽ പൂതനാമോക്ഷം അവതരിപ്പിക്കുന്ന നടന്  ലഭിക്കുന്നത്…!

ജൂൺ എട്ടിന്   എല്ലാ  കലാസ്വദകരേയും കേരള ഹൌസിലേക്ക് സ്വാഗതം ചെയ്യുന്നു…

പങ്കെടുക്കുക , ആസ്വാദനം ഒരു  ആഘോഷമാക്കുക ..

Date : 08/06/19 , Time: sharp 5 – 6.30 pm.

Venue: Kerala house, 671 Romford Road, London E12 5AD.

അന്നേ ദിവസം 12 മണിമുതൽ കഥകളി വേഷങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

Free parking on nearby roads. visit http://coffeeandpoetry.org/ for details.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM