കട്ടൻ കാപ്പി ഒരുക്കുന്ന നർമ്മ സദസ്സ്  – UKMALAYALEE

കട്ടൻ കാപ്പി ഒരുക്കുന്ന നർമ്മ സദസ്സ് 

Friday 28 September 2018 3:19 AM UTC

ഒരു വ്യക്തിയുടെ അല്ലെങ്കിൽ പ്രസ്ഥാനത്തിന്റെ തെറ്റുകുറ്റങ്ങളും പോരായ്മകളും ആക്ഷേപ ഹാസ്യത്തിലൂടെ വരമൊഴിയായിട്ടും, വാമൊഴിയായിട്ടും വളരെ എളുപ്പത്തിൽ ചൂണ്ടികാണിക്കുവാൻ പറ്റുമെന്നുമാത്രമല്ല ,ആയെതെല്ലാം തിരുത്തുവാനും ആക്ഷേപ ഹാസ്യത്തിലൂടെ സാധിക്കുമെന്നാണ് പറയാറുള്ളത് .

മലയാളികളുടേതായ അതിപുരാതനമായ   ചാക്യാർ കുത്തുകളും , തുള്ളൽ കഥകളും ,ഹാസ്യ കൃതികളും , മറ്റു ഹാസ്യാവതരണങ്ങളുമൊക്കെ  ചിരിയിലൂടെ കാര്യം അവതരിപ്പിക്കുന്ന സംഗതികളാണല്ലോ .

അതെ ഇത്തവണ ‘കട്ടൻ കാപ്പിയും കവിതയും’  കൂട്ടായ്മ ഒരുക്കുന്നത്’ചെമ്മനം ചിരിയരങ്ങു് ‘എന്ന ഒരു നർമ്മ സദസ്സാണ് .

ഈ ഞായറാഴ്ച്ച  സെപ്തബർ 30 – ന് വെകുന്നേരം 6 മണി മുതൽ ഈസ്ററ് ലണ്ടനിലെ ബാർക്കിങ്ങു് റോഡിലുള്ള ഗുരു മിഷ്യൻ സമുച്ചയത്തിലെ രംഗമണ്ഡപമാണ് വേദി .

‘ചക്കരക്കുടത്തിൽ കൈ ഇട്ടാൽ ‘ , ‘പറക്കും തളിക ‘, ആട് കിടന്നിടത്ത് ‘ മുതൽ അപ്പോൾ ലഭിക്കുന്ന വിഷയത്തെ ആസ്പദമാക്കി പങ്കെടുക്കുന്നവർക്കെല്ലാം 60 നിമിഷങ്ങൾ വരെ തുടർച്ചയായി മലയാളത്തിൽ  മാത്രം സംസാരിക്കാം .

ഇംഗ്ലീഷ്  വാക്കുകൾ ഉപയോഗിക്കാതെ നർമ്മത്തിൻ മേമ്പൊടി ചേർത്ത സംഭാഷണങ്ങൾ ഭാവന ചാർത്തി ഏതറ്റം വരെയും ആർക്കും ആസ്വാദ്യകരമായി കൊണ്ടുപോകാവുന്നതാണ് …

പിന്നീട് വിമർശനം, സംവാദം എന്നിവയുടെ സൗന്ദര്യ ശാസ്ത്രങ്ങൾ  എന്തൊക്കെയാണെന്ന് ഒരു അന്വേഷണം…

ശേഷം ആക്ഷേപ ഹാസ്യത്തിന്റെ  കുലപതിയായ ചെമ്മനം ചാക്കോയെ അനുസ്മരിക്കുന്നു.ഒപ്പം അദ്ദേഹത്തിന്റെ കവിതകളിൽ കൂടി ഒരു സഞ്ചാരം നടത്തുന്നു.

അവസാനം  സമകാലിക സംഭവങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങൾ.

അപ്പോൾ ഏവർക്കും ചെമ്മനം ചിരിയരങ്ങിലേക്കു സ്വാഗതം.

വേദിയുടെ വിലാസം :-

SNGM Hall,

16 Barking Road,

East Ham, London

E6 3BP

on Sunday 30th September 2018 – from 6 PM

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM