ഓണാഘോഷ പരിപാടികൾ ചടങ്ങായി നടത്തി ക്രോയ്ഡൺ ഹിന്ദു സമാജം – UKMALAYALEE

ഓണാഘോഷ പരിപാടികൾ ചടങ്ങായി നടത്തി ക്രോയ്ഡൺ ഹിന്ദു സമാജം

Wednesday 26 September 2018 2:46 AM UTC

CROYDON Sept 26: വിപുലായ പരിപാടികളോടെ ക്രോയ്ടോൻ ഹിന്ദു സമാജവും എസ എൻ ഡി പി യു കെ (യൂറോപ്പ്) ചേർന്ന്  നടത്താൻ നിശ്ചയച്ചിരുന്ന ഇൗ വർഷത്തെ ഓണാഘോഷ പരിപാടികൾ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി.

ഇന്നലെ ക്രോയ്ഡനിലെ ലണ്ടൻ റോഡിലുള്ള കേ സി ഡബിളിയു ട്രസ്റ്റിന്റെ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കൗൺസിലർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് മുഖ്യഅതിഥി ആയിരുന്നു.

ഓണ സ്മരണകൾ ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ കോർത്തിണക്കി യു കെയിലെ പ്രശസ്ത ഗായകൻ ശ്രീ സുധീഷ് സദാനന്ദൻ നേതൃത്വം നൽകിയ ഗാന അഞ്ജലി ആയിരുന്നു പരിപാടികളിൽ പ്രധാനം.

ഗണേശ സ്തുതിയോടെ തുടങ്ങിയ ഗാനാർചനയിൽ സുധീഷ് സദാനന്ദൻ കൂടാതെ, ശ്രീകുമാർ, സുരേന്ദ്രൻ, ജയലക്ഷ്മി തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു.

ഗാന അഞ്ജലിക്ക് ശേഷം അതിഭീതിത്മായ വിധം കേരളത്തിൽ നടന്ന മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു.

ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ് ഉൾപടെ ഉളളവർ ഭദ്രദീപം തെളിയിച്ചു. ആശംസ നേർന്നു സംസാരിച്ച ശ്രീമതി മഞ്ജു നമ്മൾ എത്രത്തോളം സേവന തല്പരർ ആകണം എന്നതിന്റെ പ്രാധാന്യവും പ്രളയം നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ കെടുത്തികളുടെ ആഘാതവും വിവരിച്ചു.

ക്രോയ്ഡൺ ഹിന്ദു സമാജം പ്രവർത്തകരുടെ വീടുകളിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന വളരെ ലളിതമായ ഓണ സദ്യയും ചടങ്ങിന്റെ ഭാഗമായി നടത്തി.

എല്ലാ പരിപാടികളും ഭംഗിയായി അവതരിപ്പിച്ചത് ശ്രീ കേ നാരായണൻ ആയിരുന്നു.

പ്രതികൂല കാലാവസ്ഥയിലും ചടങ്ങിന് സംബന്ധിക്കാൻ എത്തിച്ചേർന്ന എല്ലാവർക്കും ക്രോയ്ഡൺ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാർ സുരേന്ദ്രൻ, സെക്രട്ടറി പ്രേംകുമാർ, ട്രഷറർ അജിസെൻ എന്നിവർ ചേർന്ന് നന്ദി രേഖപ്പെടുത്തി.

വാർത്ത തയാറാക്കിയത് എ. പി. രാധാകൃഷ്ണൻ

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM