ഓണാഘോഷങ്ങൾ ഒഴിവാക്കാൻ പറ്റാത്തവർ മിതമായി നടത്തി കേരളത്തെ സഹായിക്കാൻ ആഹ്യാനം – UKMALAYALEE

ഓണാഘോഷങ്ങൾ ഒഴിവാക്കാൻ പറ്റാത്തവർ മിതമായി നടത്തി കേരളത്തെ സഹായിക്കാൻ ആഹ്യാനം

Friday 17 August 2018 12:12 AM UTC

LONDON Aug 17: യൂക്കെയിലെ മലയാളി ലോക്കൽ ഗവണ്മെന്റ് പ്രതിനിധികളും മുൻ പ്രതിനിധികളും മത്സരിച്ചവരും ചേർന്ന് അപേക്ഷിക്കുകയാണ്.

പ്രിയ യൂകെ മലയാളി ജനങ്ങളെ , യുകെ മലയാളി സംഘടനാ ഭാരവാഹികളെ ,

കേരളത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതക്കയത്തിൽ കഷ്ടപ്പെടുന്ന ജനതയ്ക്ക് ഒരു തുണയായി ,കരുതലായി യൂക്കെയിലെ മലയാളി പ്രവാസി സമൂഹം മാറണമെന്ന് യൂക്കെയിലെ മലയാളി ലോക്കൽ ഗവണ്മെന്റ് പ്രതിനിധികളും മുൻ പ്രതിനിധികളും മത്സരിച്ചവരും ചേർന്ന് അപേക്ഷിക്കുകയാണ് .

സാമ്പത്തീക അസമത്വങ്ങൾ ഇല്ലാതെ ഏകദേശം 35 ആയിരത്തോളം ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസം അവരുടെ ഭക്ഷണം കുടിജലം അതുപോലെ ഒലിച്ചുപോയതും തകർന്നതുമായ വീടുകൾ ,റോഡുകൾ ,പാലങ്ങൾ അവയുടെ ഒക്കെ പുനർ-നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാറ്റിനും നാമകമഴിഞ്ഞു സഹായിക്കേണ്ടതുണ്ട് .

ദയവായി വരുന്ന ഓണാഘോഷങ്ങൾ ഒഴിവാക്കാൻ പറ്റാത്തവർ വളരെ മിതമായി നടത്തിയും പണം മിച്ചം പിടിച്ചും കേരളമുഖ്യമന്ത്രിയുടെ ദിരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .

ഈസ്റ്റ് ഹാമിലെ UAE എക്സ്ചേഞ്ച് പണം സൗജന്യമായി അയക്കാമെന്നു സമ്മതിച്ചിട്ടുണ്ട് .

അതുപോലെ സമാന പ്രവർത്തനത്തിൽ ഏർപെട്ടുകൊണ്ടിരിക്കുന്ന

യുക്മ 

ബ്രിട്ടീഷാമലയാളി ചാരിറ്റി 

മലയാളി അസോസിയേഷൻ ഓഫ് ദി യൂകെ 

ഗുരുമിഷൻ യുകെ 

മെയിഡ് സ്റ്റോൺ മലയാളി അസ്സോസിയയേഷൻ 

ലിംകാ ലിവർപൂൾ

തുടങ്ങിയ അസോസിയേഷനുകളുമായി ചേർന്നും സംഭാവന അയക്കാവുന്നതാണ്

വിനയപൂർവം

കൗൺസിലർ ഫിലിപ്പ് എബ്രഹാം 

കൗൺസിലർ ബൈജു തിട്ടാല 

കൗൺസിലർ സുഗതൻ 

എക്സ് കൗൺസിലർ ജോസ് അലക്‌സാണ്ടർ 

സജീഷ് ടോം

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM