
ഒ.ഐ.സി.സി യു.കെ – ഇപ്സ്വിച് യൂണിറ്റിന്റെ കുടുംബ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും
Tuesday 6 December 2022 8:37 AM UTC

ഇപ്സ്വിച് Dec 6: ഒ.ഐ.സി.സി യു.കെ – ഇപ്സ്വിച് യൂണിറ്റിന്റെ കുടുംബ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും ഇപ്സ്വിച് സ്കൗട്ട് ഹാളിൽ വച്ച് നടന്നു.
ബിജു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബാബു മാങ്കുഴി പതാക ഉയർത്തുകയും, വിഷ്ണു പ്രതാപ് സ്വാഗതവും, യൂണിറ്റ് പ്രസിഡണ്ട് കെ. ജി. ജയരാജ് യോഗം തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സീനിയർ മെമ്പർ ശങ്കർ, ജിനീഷ് ലൂക്ക, നിഷ കുര്യൻ, ഷെറിൻ കെ തോമസ്, യദുൽ കൈലാസ്, ബ്ലെസ്സൻ സജി, നന്ദിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും, ജിജോ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു, എല്ലാ യൂണിറ്റ് മെമ്പേഴ്സും ദേശീയ ഗാനം ആലപിച്ചു പിരിഞ്ഞു.
Post navigation
CLICK TO FOLLOW UKMALAYALEE.COM