എന്മയ്ക്ക് നവനേതൃത്വം റജി നന്തികാട്ട് പ്രസിഡണ്ട് ; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി  – UKMALAYALEE

എന്മയ്ക്ക് നവനേതൃത്വം റജി നന്തികാട്ട് പ്രസിഡണ്ട് ; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി 

Thursday 10 January 2019 1:20 AM UTC

ENFIELD Jan 10: പ്രമുഖ മലയാളി കൂട്ടാഴ്മയായ എൻഫീൽഡ്  മലയാളി അസോസിയേഷന് ( ENMA )  പുതിയ ഭരണ സമിതി നിലവിൽ വന്നു. എൻഫീൽഡിൽ ചേർന്ന ജനറൽ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്.

പ്രസിഡണ്ട് ആയി റജി നന്തികാട്ടിനെയും സെക്രട്ടറി ആയി എബ്രഹാം പൊന്നുംപുരയിടത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി  രഘുനാഥൻ ( ട്രെഷറർ ), ബിബിരാജ് ( വൈസ് പ്രസിഡണ്ട് ), ആശാ  സഞ്ചേഷ് ( ജോയിന്റ് സെക്രട്ടറി ),  സ്വപ്ന ബോബി ( ജോയിന്റ് ട്രെഷറർ ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

യുക്മ പ്രതിനിധികളെയും  മറ്റു കമ്മറ്റി മെമ്പേഴ്സിനെയും തിരഞ്ഞെടുക്കാൻ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.

റജി നന്തികാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി നിലവിലെ യുക്മ പ്രതിനിധികളായ റജി നന്തികാട്ട്, എബ്രഹാം പൊന്നുംപുരയിടം , സിമി സതീഷ് എന്നിവരെ വീണ്ടും യുക്മ പ്രതിനിധികളായി തിരഞ്ഞെടുത്തു.

മറ്റു കമ്മറ്റി അംഗങ്ങളായി ജോർജ്ജ് പറ്റിയാൽ, ഷൈൻ ജോസഫ് , ബിനു ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

യുക്മയുടെ റീജിയൻ നാഷണൽ കലാമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ നേടിയ എന്മയുടെ കുട്ടികളുടെയും യുവജനങ്ങളുടെയും കായികപരവും കലാപരവുമായ കഴിവുകൾ വളർത്തുന്നതിന്  മുൻ‌തൂക്കം

കൊടുക്കുന്ന നിരവധി കർമ്മപരിപാടികളാണ് പുതിയ കമ്മറ്റി ആസൂത്രണം ചെയ്യുന്നത്.

മുതിർന്ന മറ്റു അംഗങ്ങളുടെ മാനസീക ഉല്ലാസത്തിനും ഒത്തുചേരലിനുമായിമായി രൂപം കൊടുത്ത എന്മ ക്ലബിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പുതിയ കമ്മറ്റി തീരുമാനമെടുത്തു.

പ്രസിഡണ്ടായി തിരഞടെടുത്ത റജി നന്തികാട്ട് മുൻപ് പല വർഷങ്ങളിൽ എന്മയുടെ സെക്രെട്ടറി ആയിരുന്നു.

എബ്രഹാം പൊന്നുംപുരയിടം അറിയപ്പെടുന്ന നഴ്സിംഗ് ആക്ടിവിസ്റ്റും യുക്മ നഴ്സസ് ഫോറം മുൻ പ്രസിഡന്റും ആണ്.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM