ഇർവിൻ വിക്ടോറിയ (വിജയ് ടീവി സൂപ്പർ സിംഗർ ഫെയിം ) സംഗീത വിരുന്നു ഇന്ന് 2 മണിക്ക് – UKMALAYALEE

ഇർവിൻ വിക്ടോറിയ (വിജയ് ടീവി സൂപ്പർ സിംഗർ ഫെയിം ) സംഗീത വിരുന്നു ഇന്ന് 2 മണിക്ക്

Saturday 27 June 2020 2:20 AM UTC

LONDON July 27: നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരെക്കാൾ നമ്മുക്ക് എത്രമാത്രം അവസരങ്ങളും കഴിവുകളും അനുഗ്രഹങ്ങളുംലഭിച്ചിട്ടുണ്ട് എന്നതിലപ്പുറം  നമുക്കുള്ള കുറവുകളെക്കുറിച്ചും ഇല്ലായ്മ്മകളെക്കുറിച്ചും ചിന്തിച്ചുംഅതിനെക്കുറിച്ചു പരാതിപ്പെട്ടും ജീവിതം തള്ളിനീക്കുന്നവരാണ് നമ്മളിൽ പലരും .

WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടിയിൽ നിരവധി കഴിവുറ്റ പ്രശസ്തരായ  കലാകാരന്മാരാണ് പെർഫോമൻസ്കാഴ്ചവെച്ചിട്ടുള്ളത്,WE SHALL OVERCOME എന്ന ക്യാമ്പയിൻ കൊണ്ട് ലക്‌ഷ്യം വെക്കുന്നത് തന്നെപ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തിൽ വിജയം നേടാനുള്ള ഒരു പോസിറ്റീവ് എനർജി സമൂഹത്തിൽസൃഷ്ടിക്കുക എന്നതാണ് .

ഏപ്രിൽ 27 ശനിയാഴ്ച്ച WE SHALL OVERCOME മ്യൂസിക്കൽ ലൈവിൽ വരുന്നത്, തന്റെ ഇച്ഛാ ശക്തി കൊണ്ടുംകഠിന പരിശ്രമം കൊണ്ടും സ്വന്തം ഇല്ലായ്മ്മകളെയും കുറവുകളേയും  തരണം ചെയ്ത് ജീവിതത്തിൽ വിജയംവരിച്ച “ഇർവിൻ വിക്ടോറിയ” എന്ന ചെറുപ്പക്കാരനായ ഒരു ഗായകനാണ്.

തമിഴ്‌നാട് സ്വദേശിയായ ഇർവിൻവിക്ടോറിയ കുട്ടിക്കാലം തൊട്ടുതന്നെ സംഗീതത്തോട് അഗാധമായ അടുപ്പം കാണിച്ചിരുന്നു. ജന്മനാഉണ്ടായിരുന്ന തന്റെ കണ്ണിലെ ഇരുട്ടിനെ സംഗീതത്തിലൂടെ സമൂഹത്തിൽ വെളിച്ചമാക്കി മാറ്റിയ ഒരു ജീവിതപോരാളിയാണ് ഇർവിൻ വിക്ടോറിയ.

വിജയ് ടീവിയിലെ സൂപ്പർ സിംഗർ സീസൺ 5 കോണ്ടസ്റ്റിലെ പത്തു ടോപ്ടെൻ സിംഗേഴ്സിൽ ഒരാളായിരുന്നു ഇർവിൻ. ഒരു വലിയ ഗായകൻ എന്നതിലുപരി ഒരു നല്ല കീബോർഡിസ്റ്റ്കൂടിയാണ് ഇർവിൻ.

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഉന്നത ബിരുദം നേടിയതിനു ശേഷം ഡോക്ടറേറ്റ്നേടാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ഇർവിൻ. ഇതുവരെ ആയിരത്തോളം വേദികളിൽ ഇർവിൻ പെർഫോംചെയ്തു കഴിഞ്ഞു.

ഇർവിനെ പോലെ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളോട് യുദ്ധം ചെയ്ത് ജീവിത വിജയംകൈവരിച്ചവരെ ലോകത്തിന്റെ മുൻപിൽ കൊണ്ടുവരാൻ നമ്മുക്ക് ബാധ്യതയുണ്ട് .

ഇർവിൻ വിക്ടോറിയ എന്നസംഗീതത്തിലൂടെ ജീവിത വിജയം വരിച്ച പോരാളിയെ പിന്തുണക്കാൻ നിങ്ങളെല്ലാവരും ഉണ്ടാകുമെന്നുവിശ്വസിക്കുന്നു, ഇർവിൻ വിക്ടോറിയയുടെ തമിഴ്, ഹിന്ദി, മലയാള സംഗീത വിരുന്നിനായി
ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുകെ സമയം 2 മണിക്ക് കാത്തിരിക്കുക ഒപ്പം ഇർവിന്റെ കീബോർഡ് പെർഫോമൻസും.

ഈ ആഴ്ചയിലേയും തുടർന്നുള്ള ആഴ്ചകളിലെയും WE SHALL OVERCOME സംഗീത പരിപാടികൾആസ്വദിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.facebook.com/We-Shall-Overcome-100390318290703/

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM