
ആരോഗ്യപ്രവർത്തർക്കു ആദരവുമായി സമീക്ഷ
Sunday 24 May 2020 2:13 AM UTC

ബെഡ്ഫോർഡ് May 24: കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് .
ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്ഫോർഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന് ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത് സമീക്ഷ യുകെ യുടെ ബെഡ്ഫോർഡ് ബ്രാഞ്ച് ആണ്.
ഏതാണ്ട് അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ് ഒരുക്കി എത്തിച്ചത്.
മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമീക്ഷ പ്രവർത്തകരായ സാബു , മിഥുൻ ,സന്തോഷ് , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ് എന്നിവർ നേത്രത്വം നൽകി .
ഈ ലോക്ക്ഡൌൺ കാലത്തു നിരവധി പ്രവർത്തനങ്ങൾ ആണ് സമീക്ഷയുടെ ബ്രാഞ്ചുകൾ നടത്തി ക്കൊണ്ടിരിക്കുന്നത് .
സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു .
വാർത്ത; ബിജു ഗോപിനാഥ്
Post navigation
CLICK TO FOLLOW UKMALAYALEE.COM