അറിവിന്‍റെ  മുത്തുമണികള്‍ വാരി വിതറി പ്രൊഫസര്‍ സി. രവിചന്ദ്രനും ,  വൈശാഖൻ തമ്പിയും – UKMALAYALEE

അറിവിന്‍റെ  മുത്തുമണികള്‍ വാരി വിതറി പ്രൊഫസര്‍ സി. രവിചന്ദ്രനും ,  വൈശാഖൻ തമ്പിയും

Wednesday 8 May 2019 2:34 AM UTC

By ടോം ജോസ് തടിയംപാട് 

LONDON May 8: esSENSE UKയുടെ ആഭിമുഖ്യത്തില്‍ May 6-ന് ലണ്ടനിൽവെച്ചു നടത്തപ്പെട്ട  Hominem’19 എന്ന കോൺഫറെൻസ് സാമൂഹികമാറ്റങ്ങൾക്കായി ഒരുക്കൂട്ടം ചിന്തകരും, സാമൂഹിക പരിഷ്കർത്താക്കളുടെയും  ഒരു വലിയ  കൂട്ടായ്ഈമായി മാറി .

ബ്രിട്ടനിന്‍റെ  എല്ലഭാഗങ്ങളില്‍ നിന്നും  പ്രൊഫസര്‍  ശ്രീ സി. രവിചന്ദ്രനെയും,   ശ്രീ വൈശാഖൻ തമ്പിയെയും കേള്‍ക്കാനും അവരോടു സംവാദിക്കാനും , ചോദ്യങ്ങൾ ചോദിക്കാനും  മലയാളികള്‍  ലണ്ടനില്‍ എത്തിച്ചേര്‍ന്നിരുന്നു.

മതങ്ങൾ സൃഷ്ടിക്കുന്ന ‘സ്വപ്നാടനങ്ങളിൽ’ രമിക്കുന്ന ഒരു സമൂഹം, ആ സമൂഹത്തിന്റെ ചിന്താവൈകല്യങ്ങൾ, അജ്ഞതകൾ, അനാചാരങ്ങൾ, അടിച്ചമർത്തലുകൾ, മനുഷ്യവർഗ്ഗത്തിന്റെ അടിവേരറക്കുന്ന വംശവെറി എന്നി വിഷയങ്ങളില്‍ ഊന്നിനിന്നുകൊണ്ട് : ശ്രീ സി. രവിചന്ദ്രന്റെ നര്‍മ്മം നിറഞ്ഞ  പ്രഭാഷണം വെളിച്ചം കയറാത്ത മനസുകളില്‍ ഒരു ചെറിയ തിരി തെളിക്കാന്‍ കഴിഞ്ഞു.

ശാസ്ത്രത്തിനെ പിന്‍ബലത്തില്‍ മനുഷൃൃന്‍ നേടിയ എല്ല ശാത്ര നേട്ടങ്ങളെയും സ്വതന്ത്ര ചിന്തയെയും പുറകോട്ടു വലിച്ചു അന്തവിശ്വാസങ്ങളുടെയും കൂടരമാക്കി ലോകത്തെ മാറ്റാനാണ് ഇന്നത്തെ മതങ്ങളുടെ പുറപ്പാടെന്ന്  ശ്രി രവിചന്ദ്രന്‍ പറഞ്ഞു.

ഇതിനെ തകര്‍ക്കാന്‍ കുട്ടികള്‍ക്ക് ശാസ്ത്രബോധം പകര്‍ന്നു നല്‍കുക മാത്രമേ വഴിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പാളിപ്പോയ പരികല്പന’ എന്ന ശ്രീ വൈശാഖൻ തമ്പിയുടെ പ്രഭാഷണം  പ്രപഞ്ച സൃഷ്ടിയുടെ മൂലഘടകങ്ങളേകുറിച്ചും, അതിന്റെ കാലക്രമങ്ങളെക്കുറിച്ചും ആധുനികശാസ്‌ത്രം വിവരിച്ചുകൊണ്ടു പ്രപഞ്ചസൃഷ്ട്ടിക്കുപുറകില്‍  ഒരു  ദൈവ സാനൃതൃമില്ല എന്നു തെളിയിക്കാന്‍ അദ്ദേഹം  ശ്രമിച്ചു. 3.5 ബില്ലിന്‍ വര്‍ഷം         കൊണ്ടു ജീവികളില്‍ നിന്നുണ്ടായ പരിവര്‍ത്തനമാണ് ഇന്നത്തെ മനുഷൃന്‍ എന്ന് അദ്ദേഹം പറഞ്ഞു.

Hominem’19-ലൂടെബ്രിട്ടനിലെ മലയാളി സമൂഹത്തോട് നിവർന്നുനിന്ന് ഒരുകൂട്ടം സ്വാതന്ത്രചിന്തകർ പറയുകയാണ്: ശാസ്ത്രമാണ് സത്യം , മാനവികതയാവട്ടേ നമ്മളുടെ മതം, വംശവെറിയുടെ കോട്ടകളെ തുറന്നുവിടുക, കൂടിക്കലരൽ ആണ് അതിജീവനത്തിന്റെ അടിസ്ഥാനം.

അംശവടികളും, അംശവാദികളും, വംശവാദികളും നിങ്ങളുടെ ചിന്തകൾക്ക് കടിഞ്ഞാണിടാൻ ശ്രമിക്കും; കൈകൾചേർത്തുപിടിച്ചു ഒരുമിച്ച് മുന്നോട്ടു നടക്കൂ. കാലം നൽകിയ കയ്പ്പുനീരുകൾക്ക് മറ്റെന്തുമറുപടി?

തലമുറകൾക്കപ്പുറത്തേയ്‌ക്ക്‌ വ്യാപിക്കാൻ ഉതകുന്ന ചിന്തകളെയും വ്യവസ്ഥിതികളെയും ഉദ്ധരിച്ചുകൊണ്ടും അന്ധവിശ്വാസങ്ങളയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാൻ ആഹ്വാനം ചെയ്‌തുകൊണ്ടും യൂറോപ്പ് മലയാളി ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ രണ്ടു   നവോത്ഥാന നായകന്മാർ ഒന്നിച്ചുചേരുന്ന ഈ മഹാ സമ്മേളനമാണ് ഇന്നലെ ലണ്ടന്‍ സ്പ്രിംഗ് വെസ്റ്റ് അക്കാദമിയില്‍ നടന്നത് .

പരിപാടികള്‍ക്ക്   സ്വാഗതം മഞ്ജു മോഹൻ പറഞ്ഞു ജേക്കബ് കൊയിപ്പിള്ളി , ടോം ജോസ് തടിയംപാട് , എന്നിവര്‍ ആശംസകള്‍ അറിയിച്ചു പ്രവീണ്‍ നന്ദിയും പ്രകാശിപ്പിച്ചു  ചടങ്ങില്‍  വച്ച് 17 വയസുള്ള ഒരു കുട്ടി എഴുതിയ ബുക്കിന്റെ  പ്രകാശനവും നടന്നു.

പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു .

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM