അയ്യപ്പ ഭക്തർക്ക് നേരെ നടന്ന കിരാത വാഴ്ച അംഗീകരിക്കാൻ കഴിയില്ല; ക്രോയ്ഡൻ ഹിന്ദു സമാജം
Saturday 20 October 2018 1:34 AM UTC

CROYDON Oct 20: ഇന്നലെ പരിപാവനമായ ശബരിമലയെ കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു കൊണ്ട് കേരള പോലീസ് നടത്തിയ അക്രമങ്ങൾ കാടത്തം നിറഞ്ഞ ഭരണകൂട ഭീകരതയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത് എന്ന് ക്രോയ്ഡൻ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാർ സുരേന്ദ്രൻ സെക്രട്ടറി ശ്രീ പ്രേംകുമാർ എന്നിവർ പറഞ്ഞു.
ശബരിമല വിഷയത്തിൽ തുടക്കം മുതൽ തന്നെ ഭക്ത സമൂഹത്തിന്റെ ഒപ്പം നിൽക്കുന്ന ക്രോയ്ഡൻ ഹിന്ദു സമാജം അതിശക്തമായി ഇന്നലെ നടന്ന കിരാത നടപടിയെ അപലപിക്കുന്നതായും അറിയിച്ചു.
സമാധാനപരമായി നാമജപം നടത്തിക്കൊണ്ടിരുന്ന ഭക്തരെ യാതൊരു പ്രപോകനവും ഇല്ലാതെയാണ് പോലീസ് തല്ലിയത് എന്ന് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ജനാധിപത്യ പ്രക്രിയയിൽ നെടും തൂൺ ആകേണ്ട മാധ്യമങ്ങൾ ഭരണകൂടത്തിന്റെ കയ്യിലെ വെറും പാവകൾ ആകുന്ന സ്ഥിതി വിശേഷവും ഇന്നലെ കാണാൻ കഴിഞ്ഞു.
ചുരുക്കം ചില മാധ്യമങ്ങൾ ഒഴിക്കെ മറ്റെല്ലാവരും പോലീസിന്റെ തേർവാഴ്ച യെ വെള്ളപൂശി കൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്.
അതിനാൽ സത്യം അറിയാൻ സമൂഹ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് സാക്ഷര കേരളത്തിന് ഭൂഷണം അല്ല എന്നും അവർ കൂട്ടി ചേർത്തു.
യുകെയിലെ മുഴുവൻ ഹൈന്ദവ സംഘടനകളും ഒന്നിച്ച് നിന്ന് കേരളത്തിലെ അയ്യപ്പ ഭക്തർക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് അവർ അഭ്യർഥിച്ചു.
Post navigation
CLICK TO FOLLOW UKMALAYALEE.COM