അതിവിപുലമായ ഓണാഘോഷങ്ങളുമായി മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ
Saturday 31 August 2019 4:42 AM UTC

LONDON Aug 31: നാട്ടിലെ പോലെ തന്നെ ഓണത്തെ വരവേൽക്കുവാനായി ഇക്കൊല്ലവും ലണ്ടനിൽ നമ്മുടെ പൊന്നോണം 2019 അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ .
അരനൂറ്റാണ്ടോളമായി തുടർന്നുപോരുന്ന കെങ്കേമമായിട്ടുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ് പ്രഥമഘട്ടമായി ഈ വരുന്ന ശനിയാഴ്ച്ച ആഗസ്റ്റ് 31 – ന് , ‘ഈസ്ററ് ഹാം ട്രിനിറ്റി സെന്ററി’ൽ അരങ്ങേറുന്ന പൊന്നോണ സദ്യ 2019 .
തലേന്ന് വെള്ളിയാഴ്ച്ച കാലത്തു മുതൽ തന്നെ ഏവരും ലണ്ടനിലെ മലയാളികളുടെ കെട്ടിട സമുച്ചയമായ ‘കേരള ഹൌസി’ൽ ത്തിൽ ഒത്തുകൂടി പച്ചക്കറികളും , പലവഞ്ജനങ്ങളും വാങ്ങി വന്ന് , ഒത്തൊരുമിച്ച് കറിക്കരിഞ്ഞ് , പാചകം ചെയ്ത് ഗൃഹാതുരസ്മരണകൾ അയവിറക്കി കൊണ്ട് മൂന്നുതരം പ്രഥമനുകളും , അതിനൊത്ത രുചിയോടെയുള്ള ഓണ വിഭവങ്ങളായ പതിനഞ്ചിൽ പരം കറികളും തയ്യാറാക്കി , നാട്ടിലെ പോലെ വാഴയിലയിൽ ആയതൊക്കെ , നാലഞ്ച് പന്തികളിലായി മലയാളിത്തനിമയോടെ അണിഞ്ഞൊരുങ്ങി വന്ന് , വിളമ്പിക്കൊടുത്ത് ഊട്ടുന്ന ഒരു ബൃഹത്തായ , ഓണ സദ്യ തന്നെയാണിത്.
എല്ലാ കൊല്ലത്തെ പോലെയും ഇതിൽ നിന്നും സ്വരൂപിക്കുന്ന പണമെല്ലാം പിന്നീട് നാട്ടിലെ പല സേവന സന്നദ്ധ പ്രവർത്തങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു .
മാവേലി എഴുന്നുള്ളിപ്പും, ചെണ്ടമേളവും കൂടാതെ അനേകം കലാപരിപാടികളുമായി സെപ്തബർ 15 ഞായറാഴ്ച , ഉച്ചക്ക് 3 മണിമുതൽ ‘ഇൻഫോർഡ് ടൗൺ ഹാളി’ൽ രണ്ടാം ഘട്ടമായി കൊണ്ടാടുന്ന ആഘോഷ വേദിയിൽ , ‘യു.കെ കലാചേതന കഥകളി ട്രൂപ്പി’ലെ കലാമണ്ഡലം വിജയകുമാർ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം കഥകളി’യും , അതിനുശേഷം ഓ.എൻ.വി കുറുപ്പിന്റെ ചെറുമകളായ അമൃത ജയകൃഷ്ണന്റെ നേതൃത്വത്തിൽ ‘മായാലോക ഡാൻസ് ട്രൂപ് ‘ അവതരിപ്പിക്കുന്ന നൃത്തോത്സവത്തിൽ ‘ക്ളാസിക് ഡാൻസു’കളടക്കം, ധാരാളം ‘ബോളിവുഡ് ഡാൻസു’കളും അരങ്ങേറുന്നുണ്ട് .
കൂടാതെ ഈ വർഷം ‘ജി.സി .എസ് .സി’ക്കും , ‘എ-ലെവലി’ലും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയ മലയാളികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുന്നു .
ഒപ്പം തന്നെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ കേരളത്തിൽ നിന്നും വന്നുചേരുന്ന റിമി ടോമിയും , ശ്രീനാഥ് നിഖിലും നയിക്കുന്ന ഗാനമേളയിൽ യു.കെയിലുള്ള പേരുകേട്ട കലാകാരന്മാർ ഒത്തുചേർന്നുള്ള സംഗീത നിശയോടു കൂടി യൂറോപ്പിലെ പ്രഥമ മലയാളി സംഘടനയുടെ പൊന്നോണം 2019 ന് സമാപനം കുറിക്കുന്നു…
ഏവർക്കും സ്വാഗതം.
(ഓണസദ്യ വീഡിയോ )
https://www.facebook.com/mauklondon/videos/394731681182135/ (പൊന്നോണം – 2019 വീഡിയോ )
Post navigation
CLICK TO FOLLOW UKMALAYALEE.COM