അഞ്ചാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – ഈ വരുന്ന നവംബർ 24 ന് ക്രോയ്ഡോണിൽ – UKMALAYALEE

അഞ്ചാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം – ഈ വരുന്ന നവംബർ 24 ന് ക്രോയ്ഡോണിൽ

Thursday 22 November 2018 3:47 AM UTC

ലണ്ടൻ Nov 22  :  ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ ലണ്ടനിൽ കൊടിയേറുകയാണ് നവംബർ 24 ന്.

ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിൽ  UK യിലെ സംഗീതോപാസകർ  സംഗീതാര്‍ച്ചന  ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് .

ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്തി, ജാതിമത പ്രായഭേദമന്യേ  കുട്ടികളും പ്രഗത്ഭരും ശുദ്ധ സംഗീതത്തിന്റെ അലകളുയർത്തുമ്പോൾ , ക്രോയ്‌ഡോണിലെ ത്രോൺടോൺഹീത്ത് കമ്മ്യൂണിറ്റി സെന്റർ  കഴിഞ്ഞ വര്ഷങ്ങളിലെ പോലെ തന്നെ  ഗുരുപവനപുരിയായി  മാറൂം.

നഷ്‌പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂർ ഏകാദശി  സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. ഇത്തവണ നൂറിൽ പരം നാദോപാസകർ കർണാടിക്, ഡിവോഷണൽ , സെമി ക്ലാസിക്കൽ, ഹിന്ദുസ്ഥാനി, ഇന്സ്ട്രുമെന്റൽ മുതലായ സംഗീത ശാഖകൾ അവതരിപ്പിക്കും.

ഈ കഴിഞ്ഞ വർഷങ്ങളിലെപോലെ  യു.കെ യിലെ അനുഗ്രഹീത കലാകാരൻ  ശ്രീ രാജേഷ് രാമൻ സംഗീതോത്സവത്തിനു നേതൃത്വം നൽകും. കർണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകൾ നല്കിയ സർഗ്ഗധനരായ കുറെ കലാകാരൻമാർ വേദിയിൽ അണിനിരക്കും.

യുകെയിലെ പ്രശസ്ത കലാകാരന്മാരായ ശ്രീ സമ്പത് കുമാർ ആചാര്യ  (MA , MPhil  – സപ്തസ്വര  സ്കൂൾ ഓഫ് മ്യൂസിക്), ശ്രീ സേതു വാരിയർ (ആകാശവാണി നാഷണൽ അവർഡ് ജേതാവ്), ശ്രി ജോസ് ജെയിംസ് (ഗാനഭൂഷണം),  ശ്രീ ഘടം പ്രകാശ് (മൃദംഗം), ശ്രി മനോഹരൻ  രതീഷ്‌കുമാർ (വയലിൻ), ഹിന്ദുസ്ഥാനി സംഗീത വിദുഷി ശ്രിമതി പ്രാചി റാണഡേ, ശ്രീ സൂരജ് പുട്ടിഗെ (വയലിൻ/ ഫ്ലൂട്ട് – SAARC ഫെസ്റ്റിവൽ ഗോൾഡ് മെഡൽ ജേതാവ്) , കൂടാതെ യുകെയിലെ  മറ്റു കലാകാരന്മാരും സംഗീതവിദ്യാർത്ഥികളും ചേരുമ്പോൾ നമ്മുടെ മഹത്തായ സംഗീതപാരമ്പര്യം ഇന്ത്യയ്ക്ക് പുറത്തും ഭദ്രം എന്നത് നിസംശയം പറയുവാൻ സാധിക്കും.

യുകെയിലെ യുവസംഗീത പ്രതിഭകളായ  ജിയാ ഹരികുമാർ, ടെസ്സ ജോൺ, നിവേദ്യ സുനിൽ, ലക്ഷ്മി രാജേഷ് എന്നിവരും ഗാനാർച്ചനയിൽ പങ്കെടുക്കുന്നു. ഗായിക സുപ്രഭയും, ശ്രി ഗോപി നായരും അവതാരകരായി എത്തുമ്പോൾ, ശ്രി ഉല്ലാസ് ശങ്കരൻ ശബ്ദവും.വെളിച്ചവും കൈകാര്യം ചെയ്യുന്നു.

ത്യാഗരാജ സ്വാമികൾ രചിച്ച ‘എന്തരോ  മഹാനുഭാവുലു’ പഞ്ചരത്‌നകീർത്തനാം പാടി  ,  എല്ലാ സംഗീത മഹാനുഭാവർക്കും പ്രണാമമർപ്പിക്കും.   ദീപാരാധനയും , അന്നദാനവും കഴിയുന്നതോടു കൂടി സംഗീത മാമാങ്കം കൊടിയിറങ്ങും.

യുകെയിലെ എല്ലാ സംഗീതാസ്വാദകരെയും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നാമത്തിൽ ശ്രി തെക്കുംമ്മുറി ഹരിദാസ് സ്വാഗതം ചെയ്യുന്നു.

ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭരായ , ക്രോയ്ഡോൺ മുൻ മേയർ ശ്രീമതി മഞ്ജു ഷാഹുൽ ഹമീദ്, കൗൺസിലർ ശ്രീ ടോം ആദിത്യ(ബ്രിസ്റ്റോൾ ), കൗൺസിലർ Dr ശിവ (Welwyn council) എന്നിവരോടൊപ്പം മുഖ്യാഥിതിയായി രാജാമണിക്ക്യം IAS എത്തുന്നു.

ഇതിനോടകം തന്നെ സർഗ്ഗധനരായ നമ്മുടെ കലാകാരൻമായ പത്മശ്രീ സുരേഷ്‌ഗോപി, പത്മശ്രീ ജയറാം, ശ്രീ ജി വേണുഗോപാൽ, ശ്രീ ദേവൻ, ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോക്ടർ ചേന്നാസ് ദിനേശൻ  നമ്പൂതിരി, വ്യവസായ പ്രമുഖൻ ശ്രീ ബി ആർ ഷെട്ടി എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു

കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Rajesh Raman: 07874002934, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

CLICK TO FOLLOW UKMALAYALEE.COM