MALAYALAM NEWS – Page 2 – UKMALAYALEE

Malayalam News

കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം July 29: കെ.എസ്.ആര്‍.ടി.സി. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സേഫ് ടു ഈറ്റ് പദ്ധതി കോര്‍പ്പറേഷന് ബാധ്യതയാകുന്നു. വിശ്രമമുറിയും ഭക്ഷണകൗണ്ടറുമാക്കാന്‍ വേണ്ടി പെര്‍മിറ്റും കാലാവധിയുമുള്ള ബസുകള്‍ പൊളിക്കാനുള്ള തീരുമാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കോര്‍പറേഷന് ഇരട്ടിപ്രഹരമാകും. Continue reading “കാലാവധി കഴിഞ്ഞ ബസുകള്‍ കടകളാക്കി മാറ്റുമെന്ന് പ്രഖ്യാപനം”

20 മണിക്കൂര്‍ ചോദ്യശരശയ്യയില്‍; ശിവശങ്കര്‍ സംശയനിഴലില്‍ത്തന്നെ

കൊച്ചി July 29 : രണ്ടു ദിവസത്തിനിടെ 19.5 മണിക്കൂര്‍ ചോദ്യംചെയ്‌തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു ക്ലീന്‍ ചിറ്റ്‌ നല്‍കാതെ ദേശീയ അന്വേഷണ ഏജന്‍സി. Continue reading “20 മണിക്കൂര്‍ ചോദ്യശരശയ്യയില്‍; ശിവശങ്കര്‍ സംശയനിഴലില്‍ത്തന്നെ”

സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; തീരുമാനം 27-ന്‌

തിരുവനന്തപുരം July 24: കോവിഡ്‌ സമ്പര്‍ക്കവ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം 27-ന്‌. ഇന്നലെ മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും വിദഗ്‌ധരുമായടക്കം ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. Continue reading “സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍; തീരുമാനം 27-ന്‌”

എന്‍ ഐ എ.കണ്ണുകള്‍ സെക്രട്ടേറിയറ്റിലേക്ക്‌

തിരുവനന്തപുരം July 24: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മുള്‍മുനയില്‍ നിര്‍ത്തി എന്‍.ഐ.എ. അന്വേഷണം സെക്രട്ടേറിയറ്റിലേക്ക്‌. സെക്രട്ടേറിയറ്റിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും കത്തു നല്‍കി. Continue reading “എന്‍ ഐ എ.കണ്ണുകള്‍ സെക്രട്ടേറിയറ്റിലേക്ക്‌”

കുതിച്ചുയര്‍ന്ന്‌ സമ്പര്‍ക്കം 76.61% , 821 പേര്‍ക്ക്‌ കോവിഡ്‌ , സമ്പര്‍ക്കംവഴി 629

തിരുവനന്തപുരം July 20: സംസ്‌ഥാനത്തെ കോവിഡ്‌ വ്യാപനത്തിന്‌ ആശങ്കകൂട്ടി സമ്പര്‍ക്കരോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ രോഗം സ്‌ഥിരീകരിച്ച 821 പേരില്‍ 629 എണ്ണവും സമ്പര്‍ക്കമാണ്‌. അതായത്‌ 76.61% പേര്‍ക്കും രോഗമുണ്ടായത്‌ സമ്പര്‍ക്കത്തിലൂടെയാണ്‌. Continue reading “കുതിച്ചുയര്‍ന്ന്‌ സമ്പര്‍ക്കം 76.61% , 821 പേര്‍ക്ക്‌ കോവിഡ്‌ , സമ്പര്‍ക്കംവഴി 629”

ശിവശങ്കറിനെ കുടുക്കി 6 വിദേശ കോള്‍

തിരുവനന്തപുരം July 19 : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്‌റ്റിനു വഴിയൊരുങ്ങി. കുരുക്കാകുന്നത്‌ അദ്ദേഹത്തിന്റെ ഫോണിലേക്കു വന്ന ആറു വിദേശകോളുകള്‍. ഇതില്‍ രണ്ടെണ്ണം ഇന്റര്‍നെറ്റ്‌വഴിയാണ്‌.

അറ്റാഷെ ദുബായിലേക്കു മടങ്ങിയതു ഡല്‍ഹി വഴി; സ്വപ്‌നയെ ഫോണ്‍ വിളിച്ചത് 172 തവണ

തിരുവനന്തപുരം July 18 : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. അന്വേഷണം പുരോഗമിക്കുന്നതിനിടെ, യു.എ.ഇ. കോണ്‍സുലേറ്റിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി ആരോരുമറിയാതെ ഇന്ത്യ വിട്ടു. Continue reading “അറ്റാഷെ ദുബായിലേക്കു മടങ്ങിയതു ഡല്‍ഹി വഴി; സ്വപ്‌നയെ ഫോണ്‍ വിളിച്ചത് 172 തവണ”

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്: 30 ഡോക്ടര്‍മാര്‍ നരീക്ഷണത്തില്‍

തിരുവനന്തപുരം July 17: കൊവിഡ് അതിരൂക്ഷമായി തുടരുന്ന തലസ്ഥാനത്തെ മെഡിക്കല്‍ കോളെജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് രോഗബാധ. മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മൂന്ന് പി.ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. Continue reading “തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കൊവിഡ്: 30 ഡോക്ടര്‍മാര്‍ നരീക്ഷണത്തില്‍”

സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം: എം. ശിവശങ്കറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം July 17: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ശിവശങ്കറിനെതിരെ വകുപ്പുതല നടപടിയാണ് ഉണ്ടായിരിക്കുന്നത്. വകുപ്പുതല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. Continue reading “സര്‍വീസിന് നിരക്കാത്ത പ്രവര്‍ത്തനം: എം. ശിവശങ്കറിന് സസ്‌പെന്‍ഷന്‍”

ജൂലായ് 31നുശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനഃരാരംഭിക്കും

NEW DELHI July 14: ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നകാര്യവും പരിഗണിക്കുന്നുണ്ട്. Continue reading “ജൂലായ് 31നുശേഷം അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനഃരാരംഭിക്കും”