21-Aug-2017
ukmalayaleeBack to Movie News

അസീസിനെ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട് രംഗത്ത്

   തിരുവനന്തപുരം April 12: കോമഡി പരിപാടിക്ക് വൈകിയെത്തിയതിന്റെ പേരില്‍ സിനിമാ മിമിക്രി താരം അസീസിനെ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തി.
 
മിമിക്രിക്കാരും മനുഷ്യരാണെന്നും തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും സുരാജ് തുറന്നടിച്ചു.
 
തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 
ഇപ്പോഴും അമ്പലപറമ്പിലും പള്ളി പെരുന്നാളിനും ഞാന്‍ സ്‌റ്റേജില്‍ കയറാറുണ്ട്. ആയതിനാല്‍ എന്റെ അനിയനെ അക്രമിച്ച ആ സംഘാടകര്‍ക്കെതിരെ, സാമൂഹ്യവിപത്തുകള്‍ക്കെതിരെ ശക്തമായ് പ്രതിഷേധിച്ച് അസീസിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സുരാജ് പോസ്റ്റില്‍ വ്യക്തമാക്കി.
 
സുരാജിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
 
അതെ മിമിക്രിക്കാരും മനുഷ്യരാണ്... തങ്ങളുടെ സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നവർ.. ആ കൂട്ടത്തിൽ പെട്ട എന്റെ അനിയൻ അസീസ് കഴിഞ്ഞ ദിവസം ഒരു പറ്റം സാമൂഹ്യ വിരുദ്ധരാൽ അക്രമിക്കപ്പെട്ടു..
 
വിദേശത്ത് നിന്ന് എത്താൻ വൈകിയതിനാൽ പറഞ്ഞേൽപ്പിച്ച പ്രോഗ്രാം തുടങ്ങാൻ ഒരു മണിക്കൂർ വൈകിയതാണ് കാരണം.. ഇപ്പോഴും അമ്പലപറമ്പിലും.. പള്ളി പെരുന്നാളിനും.. ഞാൻ സ്റ്റേജിൽ കയറാറുണ്ട്..
 
ആയതിനാൽ എന്റെ അനിയനെ അക്രമിച്ച ആ സംഘാടകർക്കെതിരെ, സാമൂഹ്യവിപത്തുകള്‍ക്കെതിരെ. ശക്തമായ് പ്രതിഷേധിച്ച് ഞാൻ അസീസിന് പിന്തുണ പ്രഖ്യാപിക്കുന്നു.