MALAYALAM NEWS – Page 44 – UKMALAYALEE

പ്രളയം: സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന

തിരുവനന്തപുരം Aug 16: അതിശക്തമായ മഴ തകര്‍ത്തു പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട്(അതീവ ജാഗ്രത) പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. Continue reading “പ്രളയം: സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട്, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേന”

ഒളിക്കാനാകില്ല, ലൊക്കേഷന്‍ വിവരങ്ങള്‍ സെറ്റിങ്‌സില്‍ ഒാഫ് ചെയ്താലും ഗൂഗിള്‍ പിന്തുടരും

സാന്‍ഫ്രാന്‍സിസ്‌കോ Aug 15: സ്വകാര്യത സംരക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നാണ്‌ സ്‌മാര്‍ട്‌ ഫോണ്‍ നിര്‍മാതാക്കളുടെ അവകാശവാദം.

എന്നാല്‍, എത്രയൊക്കെ സൂക്ഷിച്ചാലും സ്‌മാര്‍ട്‌ ഫോണുമായി എവിടെയൊക്കെ പോകുന്നുണ്ട്‌ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്രാക്ക്‌ ചെയ്യാനും പിന്തുടരാനും ഗൂഗിളിനു കഴിയുമെന്നാണു പുതിയ കണ്ടെത്തല്‍. Continue reading “ഒളിക്കാനാകില്ല, ലൊക്കേഷന്‍ വിവരങ്ങള്‍ സെറ്റിങ്‌സില്‍ ഒാഫ് ചെയ്താലും ഗൂഗിള്‍ പിന്തുടരും”

മറ്റുള്ളവര്‍ക്ക് റേഷന്‍ വാങ്ങാന്‍ കാര്‍ഡ് കൊടുത്തവര്‍ കുടുങ്ങും

തിരുവനന്തപുരം Aug 15: മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി മറച്ചുവച്ചു സൗജന്യമായും കുറഞ്ഞ നിരക്കിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിയവരില്‍ നിന്നു തുക തിരിച്ചുപിടിക്കുന്ന ഭക്ഷ്യവകുപ്പ് നടപടിയില്‍ സര്‍വത്ര ആശങ്ക. Continue reading “മറ്റുള്ളവര്‍ക്ക് റേഷന്‍ വാങ്ങാന്‍ കാര്‍ഡ് കൊടുത്തവര്‍ കുടുങ്ങും”

ലാല്‍സാറിന്റെ മുഖം കാണുന്നത് കര്‍ത്താവിന്റെ മുഖത്തോടൊപ്പം: ആന്റണി പെരുമ്പാവൂര്‍

KOCHI Aug 14: മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. ഇപ്പോള്‍ മലയാള മനോരമയുടെ വാര്‍ഷികപതിപ്പില്‍ എഴുതിയ ആത്മകഥയില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആന്റണി വ്യക്തമാക്കിയിരിക്കുകയാണ്. Continue reading “ലാല്‍സാറിന്റെ മുഖം കാണുന്നത് കര്‍ത്താവിന്റെ മുഖത്തോടൊപ്പം: ആന്റണി പെരുമ്പാവൂര്‍”

ബഹ്റൈനില്‍ രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം Aug 14: കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. Continue reading “ബഹ്റൈനില്‍ രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി”

ബൈക്കില്‍ കോളജ് യുവാക്കളേപ്പോലെ ചെത്തിയടിച്ച് സദ്ഗുരുവും ബാബാ രാംദേവും; വീഡിയോ വൈറല്‍(Video)

CHENNAI Aug 13: ഇവര്‍ രണ്ടു പേരും കോളജ് പയ്യന്മാരല്ല, രണ്ട് യോഗ ഗുരുക്കന്മാരാണ്. എന്നാല്‍ ഇവരുടെ ബൈക്കിലുള്ള ഇരിപ്പും മട്ടും കണ്ടാല്‍ ആരും അത് പറയില്ല. വേറെയാരും അല്ല ബാബാ രാംദേവും സദ്ഗുരു ജഗ്ഗി വാസുദേവുമാണ് ഇത്തരത്തില്‍ സ്റ്റൈലായി ആഡംബര ബൈക്കില്‍ ഒന്നു കറങ്ങിയത്.
കോയമ്പത്തൂരിന് സമീപത്തുള്ള സദ്ഗുരുവിന്റെ ആശ്രമം സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു ബാബാ രാംദേവ്. ഇതോടെ അടുത്തുള്ള പരിസരത്തേക്ക് കറങ്ങുന്നതിന് തനിക്കേറ്റവും പ്രിയങ്കര ബൈക്കായ ഡുക്കാട്ടി തന്നെ തെരഞ്ഞൈടുക്കുകയായിരുന്നു.
ആദ്യം മുന്‍സീറ്റില്‍ സദ്ഗുരു കയറിയപ്പോള്‍ പിന്നില്‍ കയറി ബാബാ രാംദേവ്. പിന്നീട് നാട്ടുപാതയിലൂടെ ഇരുവരും പായുകയായിരുന്നു. അതീവ സുരക്ഷയുള്ള ബാബ രാംദേവിന്റെ അംഗരക്ഷകര്‍ അദ്ദേഹത്തിനൊപ്പം എത്തുന്നതിനും വളരെയധികം കഷ്ടപ്പെടുന്നതും വീഡിയോയില്‍ കാണാം.
പാതയോരത്ത് നിന്നിരുന്ന ആളുകളെ അഭിവാദ്യം ചെയ്തായിരുന്നു സദ്ഗുരുവിന്റെ ബൈക്കിന് പിന്നിലിരുന്ന് ബാബയുടെ സവാരി. ഹെല്‍മറ്റ് വയ്ക്കാതെയാണ് ഇരുവരുടേയും സഞ്ചാരം. ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
ബൈക്കില്‍ കയറുമ്പോള്‍ രണ്ടു കൈകളും ഉയര്‍ത്തി അഭിവാദ്യം ചെയ്യരുതെന്ന് സദ്ഗുരു നിര്‍ദ്ദേശിച്ചിരുന്നുവെന്ന് രാംദേവ് പിന്നീട് വ്യക്തമാക്കി. ഒരു വട്ടം ബാലന്‍സ് നഷ്ടപ്പെട്ടുവെന്നും അപ്പോള്‍ പിടിച്ചിരിക്കുന്നതിന് ഗുരുജി നിര്‍ദ്ദേശിച്ചിരുന്നുവെന്നും രാംദേവ് വ്യക്തമാക്കി. ആചാര്യ ബാലകൃഷ്ണയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഫെയ്‌സ്ബുക്കില്‍ മറ്റ് പോലീസ് സേനകളെ പിന്നിലാക്കി കേരള പോലീസ്

തിരുവനന്തപുരം Aug 13: ഫെയ്‌സ്ബുക്കില്‍ മറ്റ് പോലീസ് സേനകളെ പിന്നിലാക്കി കേരള പോലീസ്. ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകളുമായി കേരള പോലീസിന്റെ എഫ്.ബി പേജ് മുന്നിലെത്തി.
ഏറ്റവുമധികം ലൈക്കുകളുടെ കാര്യത്തില്‍ ബാംഗ്ലൂൂര്‍ സിറ്റി പോലീസിനെയാണ് കേരള പോലീസ് മറികടന്നത്. 6.26 ലക്ഷം ലൈക്കുകളാണ് ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ എഫ്.ബി പേജിനുള്ളത്.
ആശയ സംവേദനത്തിന് നവമാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിന് കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
പോലീസ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതല്‍ പേരിലേക്ക് എത്തുന്നതിന് എഫ്.ബി പേജ് കൂടുതല്‍ ജനകീയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
രാജ്യത്തെ മികച്ച പോലീസ് സേനകളിൽ ഒന്നായ കേരള പോലീസ് മറ്റൊരു അഭിമാനകരമായ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.
ഫെയ്സ് ബുക്കിലെ ഏറ്റവും കൂടുതൽ ലൈക്ക്‌ നേടിയ ഇന്ത്യയിലെ No. 1 പോലീസ് പേജ് എന്ന ഖ്യാതി ഇനി മുതൽ കേരള പോലീസിന് സ്വന്തം. ബാംഗ്ലൂർ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് നാം മുന്നിലെത്തിരിക്കുകയാണ്.
ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങൾക്ക് നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നിൽ.
കേരള പോലീസിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ടവർക്ക് നന്ദി. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ നമുക്ക് കൈകോർക്കാം…
മൂന്നുകോടിയില്പരം ജനങ്ങളുള്ള കേരളത്തിൽ പോലീസിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഈ പേജ് കൂടുതൽ ജനകീയമാക്കുന്നതിന് പ്രിയപ്പെട്ട ചങ്കുകളുടെ സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് …

കന്യാസ്‌ത്രീ പീഡനക്കേസ്‌ : പഞ്ചാബിലെത്തി, അരമനയുടെ പടി കടക്കാനാകാതെ കേരളാ പോലീസ്‌! ഉരുണ്ടുകളിച്ച് ആഭ്യന്തരവകുപ്പ്

കോട്ടയം Aug 11 : “ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്‌തു, അമ്മാത്തൊട്ട്‌ എത്തിയതുമില്ല” എന്ന അവസ്‌ഥയിലാണു കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോയ കേരളാ പോലീസ്‌! Continue reading “കന്യാസ്‌ത്രീ പീഡനക്കേസ്‌ : പഞ്ചാബിലെത്തി, അരമനയുടെ പടി കടക്കാനാകാതെ കേരളാ പോലീസ്‌! ഉരുണ്ടുകളിച്ച് ആഭ്യന്തരവകുപ്പ്”

ക്രിക്കറ്റ് ഗ്രൗണ്ടില്‍ പട്ടാപ്പകല്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ തല്ലിയോടിച്ചു (Video)

ലണ്ടന്‍ Aug 10: ക്രിക്കറ്റ് ഗ്രൗണ്ടില്‍ പട്ടാപ്പകല്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമികതാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. കമിതാക്കള്‍ സെക്‌സിലേര്‍പ്പെടുന്ന സമയം ഒരാള്‍ എത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. Continue reading “ക്രിക്കറ്റ് ഗ്രൗണ്ടില്‍ പട്ടാപ്പകല്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ തല്ലിയോടിച്ചു (Video)”