‘മൃദുഹിന്ദുത്വം’ കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കും: ശശി തരൂര്‍ – UKMALAYALEE

‘മൃദുഹിന്ദുത്വം’ കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കും: ശശി തരൂര്‍

Monday 9 September 2019 4:53 AM UTC

ന്യൂഡല്‍ഹി Sept 9: ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി മൃദു ഹിന്ദുത്വത്തേ കൂട്ടുപിടിക്കരുതെന്ന് ശശി തരൂര്‍ എം.പി.

മൃദു ഹിന്ദുത്വത്തെ കൂട്ടുപിടിക്കുന്നത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ പുസ്തകമായ ദി ഹിന്ദു വേ: ആന്‍ ഇന്‍ട്രോഡക്ഷന്‍ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ്സിലെ ഒരംഗമെന്ന നിലയില്‍ ഈ പാര്‍ട്ടിക്ക് ഇന്ത്യയുടെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു. ‘ശശി തരൂര്‍.

നിലവിലെ അക്രമണോത്സുകമായ ദേശീയതാ പ്രവണതകള്‍ ഇല്ലാതാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും തരൂര്‍ പറഞ്ഞു.

ഇത്തരം പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തി വിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ഥത്തില്‍ അറിഞ്ഞവരല്ല. വിശ്വാസത്തെ കോമാളിത്തകമാക്കി മാറ്റിയവരാണ്.

വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവര്‍ വിശ്വസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.

CLICK TO FOLLOW UKMALAYALEE.COM