22-Feb-2018

കൊല്ലപ്പെടുന്നതിനു തലേന്നു രാത്രി സാം അസ്വസ്ഥനായിരുന്നു: സാം എബ്രാഹം വധക്കേസില്‍ സോഫിയയുടെ മൊഴി പുറത്ത്

മെല്‍ബണ്‍ Feb 14: സാം എബ്രാഹം വധക്കേസില്‍ ഭാര്യ സോഫിയയുടെ മൊഴി പുറത്ത്. ഭര്‍ത്താവിനെ കൊന്നതു താന്‍ അല്ല എന്നു മൊഴിയില്‍ സോഫിയ പറയുന്നു.
 
സാമിന്റെ മരണത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നും കൊലപാതകമാണ് എന്ന് അറിയുന്നതു പോലീസ് പറയുമ്പോഴാണ് എന്നും സോഫിയ പറയുന്നു.
 
കൊലപാതകത്തിലുള്ള പങ്കു പൂര്‍ണ്ണമായും നിഷേധിച്ച സോഫിയ എന്നേ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക്കറിയില്ല, ഞാന്‍ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ കൊലപാതകം നടത്തിട്ടില്ല എന്നും വിതുമ്പിക്കൊണ്ടു പോലീസിനോടു പറഞ്ഞു.
 
സോഫിയയുടെ മൊഴി ഇങ്ങനെ. വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തു മാത്രമാണ് അരുണ്‍ എന്നു സോഫിയ.
 
വര്‍ഷങ്ങള്‍ക്കു മുമ്പ് അരുണിനു തന്നോടു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതു കൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നു താന്‍ അരുണിനോടു പറഞ്ഞത്.
 
അരുണുമായുള്ള സൗഹൃദത്തെക്കുറിച്ചു സാമിനു വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് എന്നേ വിശ്വാസമായിരുന്നു. അതിനാല്‍ അസ്വാസരസ്യം ഒന്നും ഉണ്ടായില്ല എന്നു സോഫിയ പറയുന്നു.
 
സാമിന്റെ മരണകാരണം സയനൈയ്ഡ് ആണ് എന്നു പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണു താന്‍ അറിയുന്നത്. കൊല്ലപ്പെടുന്നതിനു തലേന്നു രാത്രി സാം അസ്വസ്ഥനായിരുന്നു.
 
അത്തഴം കഴിക്കാന്‍ മടി കാണിച്ചപ്പോള്‍ അവക്കോട ഷെയ്ക്ക് നല്‍കി. ഇതു സാമിനൊപ്പം താനും മകനും കഴിച്ചു. അതിനു ശേഷം സാമിനു കുടിക്കാനായി ഒരു ഗ്ലാസ് ഒറഞ്ച് ജ്യൂസ് നല്‍കി.
 
പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് അടുക്കളയില്‍ തന്നെ വെച്ചിരുന്നു. പിറ്റേന്നു രാവിലെ 9 മണിയോടെ ഉറക്കമുണര്‍ന്ന സോഫിയ സാം അനക്കമില്ലാതെ കട്ടിലില്‍ കിടക്കുന്നതാണു കണ്ടത് എന്നു പറയുന്നു. ഉടന്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു.
 
സാമിനെ ഒഴിവാക്കി ഒരുമിച്ചു ജീവിക്കാന്‍ സോഫിയയും അരുണും ഗൂഢാലോചന നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു പ്രോസിക്യൂഷന്‍ വാദം. അരുണ്‍ കമലാസനന്‍ കുറ്റം നിഷേധിച്ചിരുന്നു.
 
അരുണും സോഫിയയും തമ്മില്‍ ഇന്ത്യയില്‍ വച്ച് അറിയാമായിരുന്നു എന്നും സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിരുന്നു എന്നും പോലീസ് കണ്ടെത്തി.
 
കൊല്ലം സ്വദേശിയായ സാം എബ്രാഹമിന്റെ മരണം കൊലപാതാകമാണ് എന്നു തെളിഞ്ഞത് പോലീസിനു ലഭിച്ച ഒരു അജ്ഞാത ഫോണ്‍ കോളില്‍ നിന്നായിരുന്നു.


Other stories from this section