19-Jan-2018

ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയം ശ്രീലങ്കയില്‍?

ന്യൂഡല്‍ഹി Jan 5: ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും അതീവരഹസ്യ സ്വഭാവത്തില്‍ നടത്തിയ വിവാഹത്തിനു പിന്നാലെ മറ്റൊരു ബി-ടൗണ്‍ വിവാഹം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
 
അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും- റണ്‍വീര്‍ സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയം ജനുവരി അഞ്ച് വെള്ളിയാഴ്ച നടക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.
 
ദീപികയുടെ പിറന്നാള്‍ ദിനമാണ് ജനുവരി അഞ്ചിന്. അതേ ദിവസം തന്നെ ദീര്‍ഘനാളത്തെ പ്രണയത്തിന് പരസ്പരം ഉറപ്പ് കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
നേരത്തെ രണ്‍വീര്‍ സിങ്ങിനൊപ്പം ശ്രീലങ്കയില്‍ ദീപിക പിറന്നാള്‍ ആഘോഷിച്ചതിനു ശേഷമേ ഇന്ത്യയിലേയ്ക്ക് മടങ്ങു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് മധുരിക്കുന്ന സര്‍പ്രൈസുമായി പുതിയ അഭ്യൂഹം പരക്കുന്നത്.
 
രണ്‍വീര്‍ സിങ്ങിനെ കഴിഞ്ഞ ആഴ്ച ശ്രീലങ്കയിലെ വിമാനത്താവളത്തില്‍ വെച്ച് കണ്ടിരുന്നു. ദീപിക പദുക്കോണ്‍ വിയന്നയിലെ അവധി ആഘോഷത്തിനു ശേഷം രണ്‍വീര്‍ സിങ്ങിന്റെ അടുക്കലേയ്ക്ക് ശ്രീലങ്കയിലേയ്ക്ക് പറന്നുകഴിഞ്ഞു.
 
ബോളിവുഡിലെ ഈ താര വിവാഹത്തിനായി ആരാധകര്‍ കാത്തിരിപ്പിലാണ്.


Other stories from this section