19-Jan-2018

സംവിധായകന്റെയും യുവനടിയുടെയും പേരില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍

KOCHI Jan 3: മലയാള സിനിമാലോകത്തെ വിവാദങ്ങള്‍ വിടുന്ന ലക്ഷണമില്ല, നടിയെ ആക്രമിച്ച സംഭവവും, ഉണ്ണി മുകുന്ദന്‍ വിവാദവും പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിനും പിന്നാലെ പ്രമുഖ സംവിധായകന്റെയും യുവനടിയുടെയും പേരില്‍ അശ്ലീല വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
 
മലയാളത്തില്‍ സജീവമായിരുന്ന, സമീപകാലത്തു വിവാഹിതയായ ഒരു യുവനടിയും സംവിധായകനുമൊത്തുള്ളതെന്ന പേരില്‍ അശ്ലീല ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
 
സംവിധായകനും നടിയും ഒത്തുള്ള വീഡിയോയും ചൂടന്‍ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലും ചില പോണ്‍ സൈറ്റുകളിലും പ്രചരിക്കുന്നത്.
 
ഹോട്ടല്‍ റൂമില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അടുത്തിടെ ഒരു ബിഗ് ബജറ്റ് സിനിമയുടെ ഭാഗമായ സംവിധായകനെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇത്തരം വീഡിയോയും ചിത്രങ്ങളും പുറത്തു വിട്ടതെന്നാണ് സൂചന.
 
എന്തായാലും ഇതുവരെ ബൈര്‍സെല്ലില്‍ ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല. വിവാദം നടിയുടെ കുടുംബജീവിതത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്നും സൂചനയുണ്ട്.
 
ഈ സംവിധായകന്റെ ചിത്രത്തില്‍ ആദ്യ കാലത്ത് നടി അഭിനയിച്ചിരുന്നു. അതിനുശേഷം മറ്റു ചില സിനിമകളില്‍ നായികവേഷത്തില്‍ എത്തി.
 
എങ്കിലും അത്രയ്ക്ക് ശോഭിക്കാന്‍ നടിക്കായില്ല. ചില സിനിമകളില്‍ ചെറിയ റോളുകളില്‍ ഒതുങ്ങിയതോടെ നടി വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു.
 
നടി നേരത്തെയും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഇടയ്ക്ക് തന്റെ നഗ്നരംഗങ്ങള്‍ മോര്‍ഫ് ചെയ്തതായി ഇവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കിയിരുന്നു.


Other stories from this section