16-Dec-2017

ദിലീപിനെതിരെയുള്ള കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാകാമെന്ന പോലീസ് വിശദീകരണത്തെ പരിഹസിച്ച് അരുണ്‍ഗോപി

 കൊച്ചി Dec 7: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ് കടയില്‍ നിന്നാകാമെന്ന പൊലീസിന്റെ വിശദീകരണത്തെ പരിഹസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. ദിലീപ് നായകനായ രാമലീലയുടെ സംവിധായകനാണ് അരുണ്‍ ഗോപി. ഇനി സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ് എടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് ചോരാന്‍ സാധ്യതയുണ്ട് എന്നാണ് അരുണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് കുറിച്ചത്.

 
ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് കിട്ടിയത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്നും പകര്‍പ്പ് പൊലീസ് തന്നെ ചോര്‍ത്തിയതാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പകര്‍പ്പ് ഫോട്ടോസ്റ്റാറ് എടുത്തപ്പോള്‍ ചോര്‍ന്നതാകാമെന്നും അല്ലെങ്കില്‍ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് മാധ്യമങ്ങള്‍ ഇത് ചോര്‍ത്തിയതാകാമെന്നുമാണ് ഇതിന് പൊലീസ് നല്‍കിയ വിശദീകരണം.
 
നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി എത്തിയത്. സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, ചോരാന്‍ സാധ്യത ഉണ്ടെന്നാണ് അരുണ്‍ ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്. ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുണ്‍ ഗോപി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.
 
കുറ്റപത്രത്തിലെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന ആരോപണവുമായി നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്.
 
നടിയെ ഉപദ്രവിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബര്‍ 22ന് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1452 പേജുള്ള കുറ്റപത്രത്തില്‍ 215 സാക്ഷിമൊഴികളും 18 രേഖകളുമാണുള്ളത്. കേസിലെ സാക്ഷികളില്‍ 50 പേര്‍ സിനിമാ രംഗത്തുള്ളവരാണ്. സൂക്ഷ്മ പരിശോധനക്കിടെ കണ്ടെത്തിയ സാങ്കേതികപ്പിഴവുകള്‍ കോടതിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി തിരുത്തിയശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്.
 
''സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോള്‍ സൂക്ഷിക്കുക ചോരാന്‍ സാധ്യത ഉണ്ട്. വാല്‍കഷ്ണം:- പൊലീസിന്റെ കുറ്റപത്രം ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോള്‍ എന്ന് കേരളപൊലീസ്'' എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.


Other stories from this section